കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ പതിനഞ്ചു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ജയം രവി അറിയിച്ചത്. താൻ പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും നടൻ പറഞ്ഞിരുന്നു. പിന്നാലെ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ആരോപിച്ച് ആരതിയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മുമ്പോരു അഭിമുഖത്തിൽ സംസാരിക്കവെ ജയം രവിയെ കുറിച്ച് ആരതി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജയം രവി താൻ ഗർഭിണിയായിരിക്കുന്ന സമയത്ത് തന്നെ പരിപാലിച്ചതിനെ കുറിച്ചാണ് ആരതി പറയുന്നത്. ഇതുപോലെ ഒരു ഭർത്താവിനെ എല്ലാവർക്കും കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
എനിക്ക് ഗർഭിണിയായ സമയത്ത് നല്ല ഛർദ്ദിയുണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത സമയങ്ങളിൽപോലും ഞാൻ ഛർദ്ദിക്കും. അന്ന് ഞാൻ ഛർദ്ദിച്ചത് അദ്ദേഹത്തിന്റെ കൈകൾകൊണ്ടു വരെ കോരിക്കളഞ്ഞിട്ടുണ്ട്. അന്ന് ചില ഭക്ഷണങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നു എനിക്ക്. ചിലപ്പോൾ രാത്രിയായിരിക്കും ഞാൻ ഇഷ്ടപ്പെട്ട ഭക്ഷണം വേണമെന്ന് പറയുക. പിറ്റേന്ന് പുലർച്ചെ അദ്ദേഹത്തിന് ഷൂട്ടിങ്ങുണ്ടെങ്കിൽപോലും എനിക്ക് ഭക്ഷണം വാങ്ങിത്തരും.
തന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് ജയം രവി അന്ന് നോക്കിയത്. ഒരു ഭർത്താവെന്ന നിലയിൽ ജയം രവിക്ക് 100 മാർക്ക് നൽകുമെന്നും ആരതി പറയുന്നു. മാത്രമല്ല, പ്രവസ ശേഷം അന്ന് ആശുപത്രിയിലുള്ള കാര്യങ്ങളെല്ലാം അച്ഛനായിരുന്നു ജയം രവിയെ വിളിച്ചു പറഞ്ഞത്. ആരതി പ്രസവിച്ചു എന്ന് പറഞ്ഞപ്പോൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നല്ല ജയം രവി ആദ്യം ചോദിച്ചത്.
ആരതിയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നായിരുന്നു.ഇക്കാര്യം പിന്നീട് ജയം രവിയുടെ അച്ഛൻ തന്നോട് പറഞ്ഞുവെന്നും ആരതി അഭിമുഖത്തിൽ പറയുന്നുണ്ട്.