Monday, September 16, 2024
spot_imgspot_img
HomeNewsഅനാഥഎന്നറിയാതെ കളിചിരിയുമായി ആരാധ്യ ; അച്ഛനും അമ്മയും മരിച്ചു, തനിച്ചായി അഞ്ചുവയസ്സുകാരി : വൈകാതെ നാട്ടിലെത്തിക്കും

അനാഥഎന്നറിയാതെ കളിചിരിയുമായി ആരാധ്യ ; അച്ഛനും അമ്മയും മരിച്ചു, തനിച്ചായി അഞ്ചുവയസ്സുകാരി : വൈകാതെ നാട്ടിലെത്തിക്കും

ജിദ്ദ: മാതാപിതാക്കളെ നഷ്ടമായതിനെ തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ തനിച്ചായിപ്പോയ അഞ്ചുവയസ്സുകാരി ആരാധ്യയെ അടുത്തയാഴ്ച നാട്ടിലെത്തിക്കും. ഇപ്പോഴും തന്റെ മാതാപിതാക്കൾ എന്നെന്നേക്കുമായി തന്നിൽ നിന്ന് പിരിഞ്ഞു പോയെന്ന കാര്യം അവൾക്ക് അറിയില്ലാ. Aradhya lost father and mother in Dammam

വഴക്ക് മൂത്ത് കടുംകൈ ചെയ്യുമ്പോൾ അവർ ഓർത്ത് കാണില്ലാ ഇതിന്റെ യഥാർത്ഥ ഇര എട്ടുംപൊട്ടും അറിയാൻ ആയിട്ടില്ലാത്ത തങ്ങളുടെ തന്നെ ഒരിളം പൈതലാണെന്ന്!

കൊല്ലം, തൃ​ക്ക​രി​വ, കാഞ്ഞാവെളി സ്വദേശി മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ്​ അൽഖോബാറിന്​ സമീപമുള്ള തുഖ്​ബ പ്രദേശത്തെ താമസ സ്ഥലത്ത് ഫ്ലാറ്റിൽ ബുധനാഴ്​ച വൈകീട്ട്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. രമ്യ മോൾ കട്ടിലിൽ മരിച്ച നിലയിലും അനൂപ് സമീപത്തെ ഫാനിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

ഇവരുടെ ഏക മകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപിന്റെ നിലവിളികേട്ട അയൽക്കാർ ​ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയശേഷം അനൂപ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞു ആരാധ്യ നൽകിയ വിവരങ്ങൾ മാത്രമേ മരണത്തെക്കുറിച്ച് പോലീസിന്റെ പക്കലുള്ളത്. കൂടുതൽ വിവരങ്ങൾ പോസ്റ്റ് മാർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ലഭ്യമാകൂ.

അതേസമയം സൗദി പൊലീസ് ഏൽപ്പിച്ചത് പ്രകാരം, കിഴക്കൻ പ്രവിശ്യയിലെ ലോക കേരളസഭാംഗം നാസ് വക്കം ആണ് ആ​രാ​ധ്യ അ​നൂ​പി​നെ സംരക്ഷിക്കുന്നത്. കുട്ടിയെ വൈകാതെ നാ​ട്ടി​ലെ ബന്ധു​ക്ക​ളു​ടെ പ​ക്കൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ് വക്കം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments