Friday, September 13, 2024
spot_imgspot_img
HomeNewsKerala Newsഅൻവറിന്റെ കടന്നാക്രമണം പി ശശിയെ ചാരി പിണറായിയെ ഉന്നമിട്ടോ?

അൻവറിന്റെ കടന്നാക്രമണം പി ശശിയെ ചാരി പിണറായിയെ ഉന്നമിട്ടോ?

കോട്ടയം : നിലമ്പൂർ എംഎൽഎ പി വി അൻവർ ‘കട്ട കലിപ്പിലാണ്. അൻവർ കറുത്ത കുതിരയാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ‘ആഭ്യന്തരവകുപ്പിനെയും എഡിജിപി അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ വിശ്വസ്തൻ പി കെ ശശിയെയും ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നു. അഴിമതി ആരോപണം നടത്തുന്നു.യൂട്യൂബ് ഉടമ മറുനാടൻ ഷാജൻ സ്കറിയ രണ്ടുകോടി രൂപ കേസിൽ നിന്ന് രക്ഷപ്പെടാൻ അജിത് കുമാറിന് നൽകിയെന്ന് പറയുന്നു.ആകപ്പാടെ അന്തരീക്ഷം ആരോപണങ്ങളാൽ മുഖരിതം.

പി വി അൻവറിന് മാധ്യമപ്രവർത്തകരിൽ കണ്ടുകൂടാത്ത രണ്ടുപേരെ ഉള്ളൂ.ഒന്ന് ഷാജൻ സ് കറിയ, രണ്ടു വിനു വി ജോൺ.

ഷാജൻ സ്കറിയ പൂട്ടാൻ അൻവർ പഠിച്ച പണി പതിനെട്ടു നോക്കിയതാണ്. കേസുകൾ കൂടിയപ്പോൾ ഷാജിനിടയ്ക്ക് ഒളിവിൽ പോകുക വരെ ചെയ്തു. ഷാജനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക എന്നതായിരുന്നു അൻവറിന്റെ വ്യാമോഹം. പക്ഷേ രണ്ടുവർഷം അധ്വാനിച്ചിട്ടും ഫലം കണ്ടില്ല.

ഇതേ തുടർന്ന് അൻവർ
സംഭവങ്ങൾ റിവൈൻഡ് ചെയ്തു നോക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം മനസ്സിലായത്. ഷാജൻ സ്കറിയയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായി ഒരു ധാരണ രൂപപ്പെട്ടിരിക്കുന്നു!.
ഷാജനെ എഡിജിപി അജിത് കുമാർ തൊടാതിരുന്നത് അത് കാരണമാണ്.ഷാജൻ ഒടുവിൽ സുപ്രീംകോടതിയിൽ പോയി ജാമ്യമെടുത്തു.കേരള പോലീസിന് കർശന നിർദ്ദേശത്തോടെയാണ് ജാമ്യം നൽകിയത്.മാധ്യമപ്രവർത്തകരെ ഇങ്ങനെ വേട്ടയാടരുതെന്നായിരുന്നു വിമർശനത്തിന്റെ ഉള്ളടക്കം. ഇതോടെ ഷാജൻ അങ്ങേയറ്റം സേഫ് ആയി.

അടുത്ത ഇടയായി ഷാജന്റെ ചാനലിൽ അജിത് കുമാറിനോടും പി ശശിയോടും മുഖ്യമന്ത്രിയോടും ഉള്ള സമീപനത്തിലും മാറ്റം വന്നതായി ‘അൻവർ മനസ്സിലാക്കി.ഇതുവഴിയാണ് കാരണം അന്വേഷിച്ചത്. ഇടയ്ക്ക് എവിടെയോ ‘അൻവറിനെ വെട്ടി മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഷാജനുമായി ധാരണയായി. ‘ഇതോടെ അൻവർ പുറത്തായി.ഇതാണ് അൻവറിൻറെ കട്ട കലിപ്പിന് കാരണം.

ആകെ ഹാലിളകിയ അൻവർ ഇടം വലം നോക്കാതെ അജിത് കുമാറിനും പി ശശിക്കുമെതിരെ ആഞ്ഞടിക്കുകയാണ്.അൻവർ മഞ്ഞ യൂട്യൂബ്ർ എന്നാണ് പരിഹസിച്ച് വിളിക്കുന്നതെങ്കിലും ഷാജനെ അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പാകമാക്കാനാണ് പാർട്ടി നോക്കുന്നത്.

അൻവറിന്റെ പുതിയ നീക്കം പി ശശിയെ ചാരി പിണറായിക്കെതിരെയാണെന്നാണ് സംസാരം. കണ്ണൂരിലെ സിപിഎമ്മിന്റെ ചേരിയിൽ ഉടലെടുത്ത പിണറായി വിരുദ്ധ ഗ്രുപ്പിലേക്ക് അൻവർ ചുവട് മാറ്റുകയാണെന്നും വിലയിരുത്തലുണ്ട്.

അതോടൊപ്പം പാർട്ടിയിലും ഭരണത്തിലും പി ശശി പിണറായിയുടെ പിൻബലത്തിൽ കരുത്തനാകാൻശ്രമിക്കുന്നത് തടയിടുക എന്ന ലക്ഷൃവും അൻവറിനുണ്ട്. എന്തായാലും മുഖൃമന്ത്രിക്കും അദ്ദേഹം ഭരിക്കുന്ന ആഭൃന്തര വകുപ്പിനുമെതിരെ ഭരണ കക്ഷി എംഎൽഎ യായ അൻവർ കടുത്ത ആരോപണമുന്നയിക്കുന്നത് മുഖൃമന്ത്രിക്ക് വലിയ ക്ഷീണമായി. കോടീശ്വരനായ അൻവർ സിപിഎമ്മിന് മീതേ പറക്കുമ്പോൾ അദ്ദേഹത്തിന് പിന്നിൽ സിപിഎമ്മിലെ പിണറായി വിരുദ്ധരായ ഉന്നതരുടെ കട്ട സപ്പോർട്ടുണ്ടെന്നാണ് കരുതുന്നത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments