Home News Kerala News സ്വര്‍ണക്കടത്തിന് പിടികൂടുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുന്നു, വേട്ടനായകളെ പോലെ സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളുടെ പിന്നാലെയാണ്; ഇനി പുറത്തുവരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ : പി വി അൻവര്‍ എംഎല്‍എ

സ്വര്‍ണക്കടത്തിന് പിടികൂടുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുന്നു, വേട്ടനായകളെ പോലെ സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളുടെ പിന്നാലെയാണ്; ഇനി പുറത്തുവരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ : പി വി അൻവര്‍ എംഎല്‍എ

0
സ്വര്‍ണക്കടത്തിന് പിടികൂടുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുന്നു, വേട്ടനായകളെ പോലെ സ്വര്‍ണം കൊണ്ടുവന്ന സ്ത്രീകളുടെ പിന്നാലെയാണ്; ഇനി പുറത്തുവരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ : പി വി അൻവര്‍ എംഎല്‍എ

മലപ്പുറം: ഇനിയും പുറത്തുവരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആണെന്ന് പി വി അൻവർ എംഎല്‍എ. അൻവർ പ്രത്യേകാന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഉന്നത പൊലീസുകാരടക്കം പലരും കാമഭ്രാന്തന്മാരാണെന്നും പല സ്ത്രീകളും പീഡനത്തിനിരയായെന്നും അൻവർ ആരോപിച്ചു. പല പൊലീസുകാരും ലൈംഗിക വൈകൃതങ്ങള്‍ ഉള്ളവരാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

‘ഇനിയും വരാനുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ഈ ക്രിമിനല്‍ സംഘം ഒരുപാട് സ്ത്രീകളെ പല രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്വർണം കൊണ്ടുവന്ന സ്ത്രീകളുടെ കാര്യം എടുക്കാനില്ല. വേട്ടനായകളെ പോലെ അവരുടെ പിന്നാലെയാണ്. അത്രയും വൃത്തികെട്ടവന്മാരാണ്. പല സ്ത്രീകള്‍ക്കും ഇത് പുറത്ത് പറയാൻ ധൈര്യമല്ല. ലൈംഗികമായി ചൂഷണം ചെയ്തു എന്ന് മാത്രമല്ല ലൈംഗിക വൈകൃതമുള്ളവരാണ് ഇവരില്‍ പലരും. ഡാൻസാഫിന്റെ ഒട്ടുമിക്ക ആളുകളും ഇതിലുണ്ട്- പി.വി. അൻവർ ആരോപിച്ചു.

പലരും ലൈംഗിക വൈകൃതമുള്ളവരാണ്. ജാമ്യത്തിലിറങ്ങിയാല്‍ കാമഭ്രാന്തന്മാരെ പോലെ പിന്തുടരുന്നു. അത്രയും വൃത്തികെട്ട നെട്ടോറിയസാണ് ഈ ഉദ്യോഗസ്ഥർ. ഇരകളായ നിരവധി സ്ത്രീകളുണ്ട്. അവർക്ക് ധൈര്യം നല്‍കി കാര്യങ്ങള്‍ പുറത്തെത്തിക്കാനാണ് ശ്രമമെന്നും പി.വി.അൻവർ പറഞ്ഞു.

അതേസമയം സ്വർണക്കടത്തില്‍ എ.ഡി.ജി.പി അജിത് കുമാർ, മലപ്പുറം മുൻ എസ്.പി സുജിത് ദാസ് എന്നിവർക്കെതിരെയടക്കം മുഖ്യമന്ത്രിക്ക് നല്‍കിയ 14 പരാതികളില്‍ തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് മൊഴി നല്‍കി പി.വി.അൻവർ എം.എല്‍.എ. രാവിലെ 11ഓടെ ഗസ്റ്റ് ഹൗസിലെത്തിയ അൻവർ മാദ്ധ്യമങ്ങളെ കണ്ടശേഷം മൊഴിയെടുക്കാനായി അകത്തേക്ക് പോയി. 11.15ന് തുടങ്ങിയ മൊഴിയെടുപ്പ് പൂർത്തിയായത് രാത്രി 8.45ന്. ഉച്ച ഭക്ഷണത്തിന് പോലും സമയം കളയാതെ ആയിരുന്നു മൊഴിയെടുപ്പ്. ഉച്ചയ്ക്ക് വടയും ചായയിലും ഭക്ഷണമൊതുക്കി. വൈകിട്ടും ചായയും ബിസ്‌ക്കറ്റും മാത്രം. മൊഴിയെടുപ്പ് ഇടയ്ക്ക് വെച്ച്‌ നിറുത്തേണ്ടെന്ന പി.വി.അൻവറിന്റെ അഭിപ്രായം ഡി.ഐ.ജിയും അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here