Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsനിങ്ങൾ തമ്മിൽ നല്ല ചേര്‍ച്ചയുണ്ട്, നിങ്ങള്‍ക്ക് കല്യാണം കഴിച്ചുകൂടെ; അനുശ്രീയോട് സോഷ്യല്‍ മീഡിയ

നിങ്ങൾ തമ്മിൽ നല്ല ചേര്‍ച്ചയുണ്ട്, നിങ്ങള്‍ക്ക് കല്യാണം കഴിച്ചുകൂടെ; അനുശ്രീയോട് സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ തന്നെ അനുശ്രീയ്ക്ക് സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ആരാധകർക്കായി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകാലും പങ്കുവെയ്ക്കാറുണ്ട്. അനുശ്രീ തന്റെ കരിയർ ആരംഭിച്ചത് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ആണ്. anusree viral pic with friend

സോഷ്യൽ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ പുതിയ കിംവദന്തികള്‍ക്ക് കാരണമായിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വൈകി പോയതിന് ക്ഷമ ചോദിച്ച് കൊണ്ടും ആശംസ നേര്‍ന്നുമാണ് ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തത്. ഒത്തിരി സ്‌നേഹമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

കൂടെയുള്ളത് സണ്ണി എന്ന വ്യക്തിയാണെന്നും സുഹൃത്തും കുടുംബവുമൊക്കെയാണെന്നും ഹാഷ് ടാഗിലൂടെ അനുശ്രീ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇതേത് സുഹൃത്താണെന്നും ബോയ്ഫ്രണ്ട് അല്ലേ, നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ, നിങ്ങള്‍ നല്ല കപ്പിള്‍സായിരിക്കും. ഞങ്ങളോട് പറയാതെ കല്യാണം കഴിച്ചോ, നിനക്ക് പറ്റിയവന്‍ തന്നെയാണ്, എന്നിങ്ങനെ നിരവധി കമന്റുകള്‍ നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments