Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsഅനുജയും ഹാഷിമും സീറ്റ് ബെല്‍റ്റും ധരിച്ചില്ല, അപകടത്തിലായ കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍...

അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റും ധരിച്ചില്ല, അപകടത്തിലായ കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തം : അനുജയുടെ ജീവനെടുക്കാൻ ഹാഷിം മനഃപൂര്‍വം അപകടം ഉണ്ടാക്കിയതുതന്നെ; സ്ഥിരീകരിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേര്‍ മരിച്ച കാര്‍ സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.anuja hashim death mvd enforcement confirmed that a car was deliberately rammed into the lorry

കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.

അപകടത്തില്‍ മരിച്ച ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാര്‍ അമിത വേഗതയിലായിരുന്നു. കൂടാതെ തെറ്റായ ദിശയിലാണ് കാര്‍ സഞ്ചരിച്ചിരുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങള്‍ ടയറിലും റോഡിലും കണ്ടെത്താനായിട്ടില്ല. എയര്‍ബാഗ് ഉള്ള മോഡല്‍ ആയിരുന്നില്ല കാര്‍. അതുകൊണ്ടു തന്നെ അപകടത്തില്‍ പരിക്ക് ഗുരുതരമായി മാറി. മനഃപൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നാണ് ബോധ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇടതുവശത്തെ ഡോർ മൂന്നുതവണ തുറന്നെന്നും ഒരു കാല്‍ വെളിയിലേക്ക് കണ്ടുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. കാറില്‍ പിടിവലി നടന്നിരിക്കാമെന്നും ജീവൻ അപകടത്തിലാകുമെന്ന് ഉറപ്പായപ്പോള്‍ അനുജ രക്ഷപ്പെടാൻ വാതില്‍ തുറന്നതാകാമെന്നുമാണ് സംശയിക്കുന്നത്.

ഏറെ നാളായി അനുജയും ഹാഷിമും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകുകയും ചെയ്‌തെന്നും വിവരമുണ്ട്.

സ്കൂളില്‍ നിന്ന് വിനോദയാത്രപോയി തിരികെ വരുമ്ബോഴാണ് അനുജയെ ഹാഷിം കാറില്‍ കയറ്റിയത്. അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന ബസിന് മുന്നില്‍ കയറ്റി നിറുത്തിയ കാറില്‍ നിന്നിറങ്ങിയ ഹാഷിം വിളിച്ചപ്പോള്‍ സഹോദരൻ വിഷ്ണു ആണെന്നുപറഞ്ഞാണ് അനുജ ഇയാൾക്കൊപ്പം കാറില്‍ ഒപ്പം കയറിയത്.

എന്നാല്‍ ആദ്യം ഹാഷിം വിളിച്ചപ്പോള്‍ അനുജ ബസില്‍ നിന്ന് ഇറങ്ങിയിരുന്നില്ല. അനുജയുമായി കാർ അമിതവേഗത്തില്‍ പാഞ്ഞപ്പോള്‍ മറ്റ് അദ്ധ്യാപകർക്ക് പോലും സംശയമായി. അവർ കാറിനെ പിന്തുടർന്നെങ്കിലും ഒപ്പമെത്താല്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫോണില്‍ വിളിച്ചപ്പോള്‍ അനുജ കരയുകയായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ അനുജ അദ്ധ്യാപകരെ തിരികെ വിളിച്ച്‌ താൻ സുരക്ഷിതയാണെന്ന് പറഞ്ഞു. സംശയം ഒഴിയാത്തതിനാല്‍ ചില അദ്ധ്യാപകർ അനുജയുടെ വീട്ടില്‍ വിളിച്ച്‌ അനുജൻ കൂട്ടിക്കൊണ്ടുപോയി എന്ന് അറിയിച്ചു. അങ്ങനെയൊരു സഹോദരൻ അനുജയ്ക്ക് ഇല്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ പരാതി നല്‍കാനായി മറ്റ് അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് വാഹനാപകടം ഉണ്ടായെന്നും ഒരു പുരുഷനും സ്ത്രീയും മരിച്ചെന്നുമുള്ള വാർത്ത അറിഞ്ഞത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments