Sunday, April 14, 2024
spot_imgspot_img
HomeCrime News'പണം കവര്‍ന്നു, താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം ; അന്ന് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു...

‘പണം കവര്‍ന്നു, താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം ; അന്ന് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു’; മുത്തേരി ബലാത്സംഗ കേസിൽ സംഭവിച്ചത്

കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്‌ മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത.anu would not have died if the accused had been punished then says mutheri rape case victim

തനിക്ക് നീതി കിട്ടിയില്ലെന്നും അന്ന് പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു. എന്തോ ഒന്ന് മുഖത്ത് മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ലെന്നും ചോദിച്ചപ്പോൾ അത് പറയേണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി.

കോഴിക്കോട് മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തുകയായിരുന്നു മുഷീബ്.

മുമ്പും മുജീബ് പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുള്ള ‘ക്രമിനില്‍’ ആണെന്ന വിവരം നേരത്തെ തന്നെ പോലീസ് അറിയിച്ചിരുന്നു. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍ വെച്ച് പിടിയിലാവുകയായിരുന്നു.

ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുത്തേരി കേസും അനുവിന്റെ കൊലപാതകവും തമ്മില്‍ നിരവധി സമാനതകളുള്ളതിനാലാണ് അന്വേഷണം മുജീബിലേയ്‌ക്ക് എത്തിയത്. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്‌ വെറുമൊരു ‘ക്രിമിനല്‍’ മാത്രമല്ല കൊടും കുറ്റവാളിയാണ് എന്നാണ് മനസിലാകുന്നത്.

രാവിലെ ഒമ്ബത് മണിക്ക് ശേഷമാണ് ഇയാള്‍ ഇവിടേക്കെത്തിയത്. ഇതിനിടെയാണ് ധൃതിയില്‍ നടന്നുവരുന്ന അനുവിനെ കണ്ടത്. അനുവിനെ തള്ളിയിട്ടപ്പോള്‍ തന്നെ തലയിടിച്ച്‌ വീണ ബോധം നഷ്ടപ്പെട്ടു. ആളുകള്‍ കാണുമെന്നതുകൊണ്ട് പ്രതി അനുവിനെ വലിച്ചിഴച്ച്‌ തോട്ടിലേക്ക് ഇടുകയായിരുന്നു. തുടർന്ന് തലയില്‍ ചവിട്ടി വെള്ളത്തില്‍ താഴ്‌ത്തിയാണ് അനുവിനെ കൊലപ്പെടുത്തിയത്.

അനുവിനെ ബൈക്കില്‍ കയറ്റാനും കൃത്യം നടത്താനും ആഭരണങ്ങള്‍ കവർന്ന് രക്ഷപ്പെടാനുമായി വെറും പത്ത് മിനിട്ട് സമയം മാത്രമാണ് മുജീബ് എടുത്തത്.

ഇതിലൂടെ തന്നെ പ്രതി എത്രമാത്രം അപകടകാരിയാണെന്ന് മനസിലാകും. കൃത്യത്തിന് ശേഷം ഹെല്‍മറ്റ് ധരിച്ച്‌ പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. എടവണ്ണപ്പാറയില്‍ എത്തുന്നതിനിടെ ഒരിക്കല്‍പ്പോലും മുജീബ് ഹെല്‍മറ്റ് ഊരിയിട്ടില്ല.

ഒറ്റയ്‌ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള പ്രതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയിലില്‍ നിന്നിറങ്ങിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments