Sunday, April 14, 2024
spot_imgspot_img
HomeCinemaCelebrity Newsഞങ്ങള്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസം, ജന്മനാ സുഖമില്ല, നടക്കുകയും ഇല്ല സംസാരിക്കുകയും ഇല്ല, ചെറുപ്പത്തിൽ...

ഞങ്ങള്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസം, ജന്മനാ സുഖമില്ല, നടക്കുകയും ഇല്ല സംസാരിക്കുകയും ഇല്ല, ചെറുപ്പത്തിൽ ഞാനവളെ ഉപദ്രവിക്കുമായിരുന്നു : അനിയത്തിയെക്കുറിച്ച് അനു ജോസഫ്

അനു ജോസഫിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സിനിമയിലും സീരിയലിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അനുവിനെ മലയാളികള്‍ അടുത്തറിയുന്നതെ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. പിന്നാലെ ബിഗ് ബോസിലും അനു എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ത്ഥിയായിരുന്നു അനു.താരം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവെക്കാറുണ്ട്. anu joseph on sister illness

ഇപ്പോഴിതാ എന്നാണ് ചേച്ചിയുടെ കല്യാണമെന്നും, സഹോദരിക്ക് എന്ത് പറ്റി എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് മുൻപൊരിക്കൽ അനു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറുന്നത്.

ഞങ്ങള്‍ തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ. അവള്‍ക്ക് നടക്കാനും സംസാരിക്കാനും കഴിയില്ല. ജനിച്ചപ്പോഴേ അങ്ങനെയാണ് അവൾ. പക്ഷെ ആ കണ്ടീഷനിലും അവള്‍ ആരോഗ്യവതിയാണ്. പത്തിരുപത് ദവിസം കാണാതാവുമ്പോള്‍ എന്റെ ഫോട്ടോ നോക്കിയിട്ട് പറയും, ഞാന്‍ അവളുടേതാണെന്ന്.” അനു പറയുന്നു.

സൗമ്യ എന്നാണ് പേര്. ജന്മനാ അങ്ങനെ ആണ് സുഖമില്ല. പ്രസവം എടുത്തപ്പോൾ നേർവിന് ഉണ്ടായ ആഘാതത്തിൽ നിന്നുമാണ് അത് സംഭവിച്ചത്. എട്ടുവയസ്സ് വരെ കിടന്ന കിടപ്പിൽ ആയിരുന്നു അവൾ . ഒരുപാട് ചികിത്സയും മറ്റും ചെയ്തിട്ടാണ് ഇന്ന് കാണുന്ന അവസ്ഥയിൽ എങ്കിലും എത്തിയത്.

എന്നെങ്കിലും ശരി ആകും എന്ന വിശ്വാസത്തിൽ ആണ്. ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്മൾ ചെയ്തു. അവൾക്ക് സ്വയം തോന്നിയാൽ അവൾ എണീക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. ഒരു സർജറി ഇനി നടക്കുന്നതും അതിനു ശേഷം മാത്രമാണ്. അവൾക്ക് വേണ്ടിയാണു നമ്മുടെ ജീവിതം ഇങ്ങനെ സെറ്റ് ചെയ്തിരിക്കുന്നത്.

ചെറുതായിരിക്കുമ്പോൾ അവൾ എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് കളിക്കാൻ വരാത്തതിന്റെ പേരിൽ അവളെ ഉപദ്രവിക്കുകയും കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും എല്ലാം ചെയ്യുമായിരുന്നു. അങ്ങനെ എന്റെ ഉപദ്രവം കൂടിയപ്പോൾ വർഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. അവൾ ഇന്ന് എന്റെ മുത്താണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments