Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsഎം. എ. ബേബിയുടെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ പിണറായി വിരുദ്ധ ചേരി കരുത്താര്‍ജിക്കുന്നു!; പിണറായിപ്പേടി മറന്ന്...

എം. എ. ബേബിയുടെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ പിണറായി വിരുദ്ധ ചേരി കരുത്താര്‍ജിക്കുന്നു!; പിണറായിപ്പേടി മറന്ന് സിപിഎമ്മില്‍  പടയൊരുക്കം?

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും കാലം പിണറായിക്കെതിരെ മിണ്ടാന്‍ മടിച്ചിരുന്ന പല നേതാക്കളും രംഗത്തിറങ്ങിക്കഴിഞ്ഞു.Anti-Pinarai group led by MA Baby and Thomas Isaac

തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷമുള്ള സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ പിണറായി വിജയനെതിരെയുള്ള വിചാരണയായിരുന്നു എന്ന് തന്നെ പറയാം. പ്രത്യേകിച്ച് പിണറായിക്കെതിരെ പോളിറ്റ്ബ്യൂറോ അംഗം എം. എ. ബേബിയും തോമസ് ഐസക്കും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കടുത്ത വിമര്‍ശനങ്ങളോട് യോജിപ്പുള്ള നേതാക്കളും നിരവധിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ പിണറായി യുഗം അവസാനിച്ചെക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. തോല്‍വിയോടെ മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതകളും നേതാക്കളുടെ ധാര്‍ഷ്ഠ്യവും അഴിമതികളും ഉള്‍പ്പെടെ കൂടുതല്‍ ചര്‍ച്ചയാകുന്നതിനിടെയാണ് മുതര്‍ന്ന നേതാക്കളായ തോമസ് ഐസക്കിന്റെയും എം. എ. ബേബിയുടേയും നേതൃത്വത്തില്‍ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവച്ച പിണറായി വിരുദ്ധ ചേരി വീണ്ടും കരുത്താര്‍ജിക്കുകയാണെന്നാണ് വിവരം. പാര്‍ട്ടിക്കുള്ളില്‍ ഒരു കാലത്ത് വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിവിട്ട ഉള്‍പ്പാര്‍ട്ടി വിപ്ലവത്തിന്റെ ചുവടു പിടിച്ചാണ് തോമസ് ഐസക്കും എം. എ. ബേബിയും മുന്നേറുന്നതെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ പല ജില്ലകളിലും മുഖ്യമന്ത്രിയെ സ്വന്തം ചേരിയില്‍ നിന്നുതന്നെയുള്ള നേതാക്കള്‍ റിപ്പോര്‍ട്ടിംഗിനിടെ വിമര്‍ശിച്ചത് പുതിയ നീക്കത്തിന് കരുത്തായി ഇവര്‍ കരുതുന്നു.

പി.ജയരാജന്‍ മുതല്‍ കടകംപള്ളി സുരേന്ദ്രന്‍ വരെ നീളുന്ന പാര്‍ട്ടിയിലെ അസ്വസ്ഥരായ നേതാക്കള്‍ ബേബിക്കൊപ്പമുണ്ടെന്നാണ് വിവരം. കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷവും ബേബിക്ക് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു.

സിപിഎമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശവും വാര്‍ത്തയായിരുന്നു.

സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കം. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ തോമസ് ഐസക്, ഇളമരം കരീം, കെ.കെ.ശൈലജ, കെ.രാധാകൃഷ്ണൻ എന്നിവർ പുതിയ ചേരിയിലുണ്ട്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ല.

കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിനും എതിരെ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കണ്ണൂരിൽ പി.ജയരാജന്റെയും ആലപ്പുഴയിൽ ജി.സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ശക്തമാണ്.

എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണ്. ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമാണെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അതിശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ കൈവിടാന്‍ സിപിഐ തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ ശൈലിയില്‍ അടക്കം കടുത്ത വിമര്‍ശനം ജില്ലാ തല നേതൃയോഗങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന ത്വരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിക്കേണ്ടെന്നാണ് സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം.

ക്വട്ടേഷന്‍, എസ്എഫ്ഐ വിമര്‍ശനം നടത്തിയതില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉന്നയിക്കേണ്ടിയിരുന്നുവെന്ന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് കാലത്ത് പൊതു പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ വിമര്‍ശിക്കാനാവില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ഇപ്പോള്‍ വിമര്‍ശിച്ചതും നേരത്തെ വിമര്‍ശിക്കാതിരുന്നതും ശരിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യാനാണ് സിപിഐ തീരുമാനം. അവലോകനത്തിനായി പ്രത്യേക എക്സിക്യൂട്ടിവ് വിളിക്കും. ഒരുദിവസം നീളുന്ന യോഗത്തില്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ ധാരണയായി. പാര്‍ട്ടി ദേശിയ കൌണ്‍സില്‍ യോഗത്തിന് ശേഷം ഇതിനായി എക്സിക്യൂട്ടിവ് ചേരും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments