വൈൽഡ് കാർഡിൽ ബിഗ് ബോസ് മലയാളം സീസൺ 6 ൽ എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. ഷോയിൽ നാലാം സ്ഥാനമായിരുന്നു അഭിഷേകിന് ലഭിച്ചത്. പുറത്ത് നല്ല പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അഭിഷേക്.
ഷോ അവസാനിച്ചതോടെ അഭിഷേക് സോഷ്യൽ മീഡിയയിൽ സജീവമാണ്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും അഭിഷേക് ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അഭിഷേക് പങ്കിട്ടൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. നടിയും അഭിഷേകിനൊപ്പം സീസൺ 6 ലെ മത്സരാർത്ഥിയുമായിരുന്ന അൻസിബയ്ക്കൊപ്പമുളളതാണ് വീഡിയോ.
‘നോട് റീയൽ, ബട്ട് റീൽ’ എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ബീച്ചിൽ ഒരുപാട്ടിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്ന അഭിഷേകും അൻസിബയുമാണ് വീഡിയോയിൽ ഉള്ളത്.
അതേസമയം ഇരുവരുടെയും വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.രണ്ടുപേരും കലക്കി എന്നും. കൂഡത്വ രസകരമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്. ദൃശ്യം സിനിമയോട് ചേർത്താണ് ചില കമന്റുകൾ. ജോർജ് കുട്ടി അടുത്ത കുഴി കുഴിക്കാൻ നേരമായി എന്നും ജോർജ് കുട്ടി ഒന്നൂടെ ധ്യാനത്തിന് പോകേണ്ടി വരുമല്ലോ, വരുണിന്റെ ഗതിയാകും അഭിഷേകിനും എന്നൊക്കെയുള്ള കമന്റ് ആണ് പലരും ചെയ്തിരിക്കുന്നത്.