Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല; നിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട് : വേട്ടക്കാരുടെ പേരുകൾ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല; നിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട് : വേട്ടക്കാരുടെ പേരുകൾ പുറത്ത് വിടണമെന്ന് നടി അൻസിബ ഹസൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തില്‍ വലിയ വിവാദം പുകയുകയാണ്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച ദിനംപ്രതി വെളിപ്പെടുത്തലുകള്‍ വരുകയാണ്.

ഇപ്പോഴിതാ റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നും പറയുകയാണ് അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ.

വേട്ടക്കാർ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിയ്ക്കുള്ളില്‍ ആകണമെന്നും അൻസിബ ഹസൻ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്‍ക്കുമന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ പറഞ്ഞു. കൃത്യമായ തെളിവുണ്ടെങ്കില്‍ ആരായാലും ശക്തമായ നടപടിയെടുക്കണമെന്ന് അൻസിബ പ്രതികരിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാള്‍ക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയില്‍ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ കൂട്ടിച്ചേര്‍ക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments