Wednesday, September 11, 2024
spot_imgspot_img
HomeNewsലണ്ടനിൽ വീണ്ടും കത്തിയാക്രമണം. ഒരാൾ കുത്തേറ്റ് മരിച്ചു. രണ്ടുപേർ അറസ്റ്റിൽ

ലണ്ടനിൽ വീണ്ടും കത്തിയാക്രമണം. ഒരാൾ കുത്തേറ്റ് മരിച്ചു. രണ്ടുപേർ അറസ്റ്റിൽ

ലണ്ടനിൽ ഒരാൾ കുത്തേറ്റു മരിച്ചു .ക്ലാപ്‌ടണിലെ റഷ്‌മോർ റോഡിലാണ് ആക്രമണം ഉണ്ടായത് . സംഭവത്തെ തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3. 30നാണ് പോലീസിന് വിവരം കിട്ടിയത്.crime in london

30 വയസ്സുള്ള യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.തുടർന്ന് യുവാവിന് അടിയന്തിര ചികിത്സ നൽകിയെങ്കിലും ആക്രമണത്തിനിരയായ വ്യക്തി മരിച്ചു .

അതേസമയം 28 ഉം 21 ഉം വയസ്സുകാരായ രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭ ദിശയിലാണെന്ന് ഹാക്ക്‌നി ആൻഡ് ടവർ ഹാംലെറ്റ്‌സിലെ പോലീസിൻ്റെ ചുമതലയുള്ള ഡെറ്റ് സിഎച്ച് സൂപ്റ്റ് ജെയിംസ് കോൺവേ അറിയിച്ചു .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments