ഡൽഹി: ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ തള്ളി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. സ്വന്തം പ്രവർത്തികളുടെ ഫലമാണ് അരവിന്ദ് കേജ്‍രിവാൾ അനുഭവിക്കുന്നത്.
Anna Hazare says that Arvind Kejriwal is suffering because of his own actions
മദ്യത്തിനെതിരെ ശബ്ദമുയർത്തിയ അരവിന്ദ് കെജ്‌രിവാൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നതിൽ താൻ അസ്വസ്ഥനാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. തന്നോടും ഒപ്പം പ്രവർത്തിച്ച കെജ്‍രിവാളിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ടെന്നും അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തിയ ലോക്പാൽ സമരത്തിലൂടെ ഉയർന്നുവന്ന നേതാവാണ് അരവിന്ദ് കെജ്‍രിവാൾ. പിന്നീട് ആംആദ്മി പാർട്ടി രൂപീകരിക്കുകയും ഡൽഹിയിലും പിന്നീട് പഞ്ചാബിലും ഭരണം നേടുകയും ചെയ്തു. എന്നാൽ ഏറെക്കാലമായി ആംആദ്മിയുമായി അകലം പാലിച്ച് നിൽക്കുകയാണ് അണ്ണാ ഹസാരെ.
ഡൽഹി മദ്യനയ രൂപീകരണത്തിൽ അഴിമതി ആരോപിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇഡി മാർച്ച് 21 ന് രാത്രി അറസ്റ്റ് ചെയ്തത്. പിന്നാലെ രാജ്യവ്യാപകായ പ്രതിഷേധവുമായി ആംആദ്മിയും ഇൻഡ്യ മുന്നണിയും രംഗത്തെത്തി.