Sunday, July 14, 2024
spot_imgspot_img
HomeCinemaCelebrity Newsആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, പൈസ തന്നാല്‍ അവര്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാമോ എന്ന് ചോദിച്ച് ആ...

ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യും, പൈസ തന്നാല്‍ അവര്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാമോ എന്ന് ചോദിച്ച് ആ പ്രമുഖ ട്രെയ്‌നര്‍ എനിക്ക് മെസേജ് അയച്ചു : അഞ്ജു ജോസഫ്

മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലുമൊക്കെ അഞ്ജു അഭിനയിച്ചിരുന്നു.anju joseph viral words about trainer

ഇപ്പോഴിതാ വർക്കൗട്ടുകളെക്കുറിച്ചും തന്റെ ട്രെയ്നറെക്കുറിച്ചും സംസാരിക്കുകയാണ് അഞ്ജു ജോസഫ്. താൻ വർക്കൗ‌ട്ട് ചെയ്യുന്നതിന് ഒരു പ്രധാന കാരണം ഫിറ്റായിരിക്കുക എന്നതാണ്. രണ്ടാമത്തേത് മാനസികാരോ​ഗ്യം. എനിക്ക് രാത്രി നന്നായി ഉറങ്ങണം.

ജിബിൻ (ട്രെയിനർ) എടുപ്പിക്കുന്ന പണിക്ക് രാത്രി 9.30,10 മണിക്ക് നമ്മൾ ക്ഷീണിച്ച് ഉറങ്ങിപ്പോവും. അതുകൊണ്ട് തന്നെ റെ​ഗുലറായി വർ‍ക്കൗട്ട് ചെയ്യുന്നു. ഞാനൊക്കെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്. മുന്നോട്ട് പോയാൽ ആരെങ്കിലും വരുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലല്ലോ.

ഒരു ഓൾഡ് ഏജ് ഹോമിൽ പോയി കിടന്നാലും കുറച്ച് ഹെൽത്തിയായിരിക്കണമെന്നുണ്ട്. അതാണ് ജിമ്മിൽ പോകാനുള്ള പ്രധാന മോട്ടിവേഷൻ എന്നും അഞ്ജു പറയുന്നു.

വർക്കൗട്ട് ചെയ്യിക്കുന്ന ചില ചേട്ടൻമാരുണ്ട്. അത് ആരാണെന്ന് മനസിലായിക്കാണും. ജിബിനും ഞാനുമുള്ള വർക്കൗട്ടിന്റെ ഷോട്ട് ഇൻ‌സ്റ്റ​ഗ്രാമിൽ ഇട്ടാൽ ഇത്ര രൂപ തരാം എന്റെ കൂടെ വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ആ ചേ‌ട്ടൻ മെസേജ് അയക്കും.

അയാൾ ആർട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യുന്നതാണെന്ന് തോന്നുന്നെന്നും അഞ്ജു പറയുന്നു. അടുത്തിടെയായി സെലിബ്രിറ്റികളെ വർക്കൗ‌ട്ട് ചെയ്യിക്കുന്ന ഒരു ജിം ട്രെയ്നറുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിരവധി നടിമാർക്കൊപ്പം ഇയാൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments