മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്. അടുത്തിടെയായി ചില സിനിമകളിലുമൊക്കെ അഞ്ജു അഭിനയിച്ചിരുന്നു.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അഞ്ജുവിന്റെ സ്വകാര്യ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെയാണ് താൻ വിവാഹമോചിതയായി എന്നത് ഗായിക വെളിപ്പെടുത്തിയത്. anju joseph about her relationship
ഇപ്പോഴിതാ റിലേഷൻഷിപ്പ് തകർന്നശേഷമുള്ള ജീവിതത്തെ കുറിച്ച് പറയുക ആണ് അഞ്ജു.
റിയാലിറ്റി ഷോ മുതൽ ഗേൾ നെക്സ്റ്റ് ഡോർ ഇമേജുണ്ട്. പീപ്പിൾ പ്ലീസിങ് മെന്റാലിറ്റിയുള്ളയാളായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ അതൊന്നും ഇല്ല. അതുപോലെ എനിക്ക് ഒസിപിഡി, ആങ്സൈറ്റി ഡിസോഡറൊക്കെയുണ്ട്. മെഡിസിൻസും എടുക്കുന്നുണ്ട്.
പാസ്റ്റ് റിലേഷൻഷിപ്പ് കഴിഞ്ഞശേഷം എനിക്ക് ഇഷ്യൂസ് ഉണ്ടായിരുന്നു. ക്ലിനിക്കലി ഞാൻ ഡിപ്രസ്ഡായിരുന്നു. മെഡിക്കേഷൻ വേണ്ട സിറ്റുവേഷനായിരുന്നു. സത്യം പറഞ്ഞാൽ ഒന്ന്, ഒന്നര മാസം ഞാൻ ഉറങ്ങിയിട്ടില്ല. രാത്രിയും പകലുമെല്ലാം ഞാൻ ഫുൾ ടൈം ഓണായിരുന്നു.
എന്താണ് ആലോചിക്കുന്നതെന്ന് എനിക്കും പോലും അറിയില്ല. എനിക്ക് കട്ടിലിൽ നിന്നും എഴുന്നേൽക്കാൽ പറ്റില്ലായിരുന്നു. മാത്രമല്ല ഞാൻ ഷോകളും ചെയ്യുന്ന സമയമായിരുന്നു. ഫേക്ക് ചിരിയും വെച്ചാണ് ഷോ ചെയ്തിരുന്നത്. ജോലിയായതുകൊണ്ട് അത് ചെയ്യും.
അതും ഒസിഡിയുടെ ഭാഗമാണ്. ശരീരത്തിലും മാറ്റങ്ങളുണ്ടായിരുന്നു. എന്റെ ഡ്രമ്മറൊക്കെ ഞാൻ ഷോയ്ക്ക് കരഞ്ഞിട്ടാണ് വന്നിരിക്കുന്നതെന്ന് മനസിലാക്കിയിരുന്നു. മനസിനെ നമ്മൾ പ്രോപ്പറായി ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ശരീരത്തിനെ അത് ബാധിക്കും.
റിലേഷൻഷിപ്പ് ബ്രേക്കാവാൻ കാരണം ഒസിഡിയല്ല . അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ട്. മാത്രമല്ല റിലേഷൻഷിപ്പ് ബ്രേക്കായതിൽ ഞാൻ റിഗ്രറ്റ് ചെയ്യുന്നില്ല. അതൊരു ലേണിങ് എക്സ്പീരിയൻസായിരുന്നു. ഞാൻ ആരാണെന്ന് കണ്ടുപിടിക്കാനുള്ള ജേർണിയിലേക്ക് കയറാനൊക്കെ ആ എക്സ്പീരിയൻസ് എന്നെ സഹായിച്ചിട്ടുണ്ട്. നല്ല വിഷമമുണ്ടായിരുന്നു. കരഞ്ഞ് തീർത്തിട്ടുണ്ട് കുറേ.
പിന്നെ തെറാപ്പിയൊക്കെ എടുത്തു. സുഹൃത്തുക്കൾ സപ്പോർട്ടായി ഒപ്പം ഉണ്ടായിരുന്നു. ലൈഫ് അല്ലേ മുന്നോട്ട് പോയല്ലേ പറ്റു. ആത്മഹത്യ ചെയ്യാനൊന്നും പറ്റില്ലല്ലോ. ഒരു വ്യക്തിയെ സ്നേഹിക്കുന്നത് എങ്ങനെ നിർത്താമെന്നതിനെ കുറിച്ച് റിലേഷൻഷിപ്പ് ബ്രേക്കായ പലരും എന്നോട് ചോദിക്കാറുണ്ട്. അതിന് എനിക്ക് ഒരു സൈക്കാട്രിസ്റ്റ് പറഞ്ഞ് തന്നത് ഇങ്ങനെയാണ്… നിങ്ങൾ ഒരു വ്യക്തിയെ സ്നേഹിക്കുന്നത് നിർത്തേണ്ടതില്ല.
നിങ്ങൾക്ക് ഇപ്പോഴും ആ വ്യക്തിയെ സ്നേഹിക്കാം. അവരോടൊപ്പം ആയിരിക്കാതെ. അത് പോസിബിളാണ്. നമ്മൾ അയാളെ വെറുക്കണമെന്ന് നിർബന്ധമില്ലല്ലോ. ഹാർട്ട് ബ്രേക്ക് കഴിഞ്ഞ് പെട്ടന്ന് മാറുന്നവരുണ്ട്. എനിക്ക് അത് പറ്റില്ല. ഞാൻ തന്നെയാണ് റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് പുറത്ത് വന്നത്. ആരെങ്കിലും ആ മൂവ് എടുത്തല്ലേ പറ്റു. നമ്മളെ നമുക്ക് അല്ലാതെ മറ്റാർക്കും ഉയർത്തി കൊണ്ടുവരാൻ പറ്റില്ല. അതുപോലെ വിവാഹമോചനം ചെയ്യുന്നത് കുറ്റമല്ല. റിലേഷൻഷിപ്പ് വർക്കാവുന്നില്ലെങ്കിൽ ഡിവോഴ്സ് ചെയ്യുന്നത് തെറ്റല്ല.
ഡിവോഴ്സ് ചെയ്ത ആൾക്കാരെല്ലാം മോശക്കാരും പ്രശ്നക്കാരുമല്ല. ഈ വീഡിയോ പുറത്ത് വന്നാലും അന്നേ പറഞ്ഞില്ലേ… ഇവളുടെ ഭാഗത്താണ് കുറ്റമെന്ന് പറഞ്ഞും ആളുകൾ വരും. അങ്ങനെ വന്നാലും അതേ എന്റെ ഭാഗത്താണ് പ്രശ്നമെന്ന് പറഞ്ഞ് ഞാൻ അംഗീകരിക്കും… കൂൾ… നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം.