Wednesday, April 17, 2024
spot_imgspot_img
HomeNewsമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ പത്തനംതിട്ടയില്‍ അച്ചു ഉമ്മനും എ.കെ. ആന്റണിയും വന്നിട്ട് കാര്യമില്ല;യു.ഡി.എഫിന്റെ...

മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ പത്തനംതിട്ടയില്‍ അച്ചു ഉമ്മനും എ.കെ. ആന്റണിയും വന്നിട്ട് കാര്യമില്ല;യു.ഡി.എഫിന്റെ പ്രചരണം വോട്ടര്‍മാര്‍ അംഗീകരിക്കില്ലെന്ന് അനില്‍ ആന്റണി

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എ.കെ. ആന്റണിയും അച്ചു ഉമ്മനും എത്തിയിട്ട് കാര്യമില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. യു.ഡി.എഫിന്റെ പ്രചരണം വോട്ടര്‍മാര്‍ അംഗീകരിക്കില്ലെന്നും അനില്‍ പറഞ്ഞു.
Anil Antony says voters will not accept UDF’s campaign in Pathanamthitta

ഇവരെല്ലാം വരുന്നത് 15 വര്‍ഷത്തോളം പത്തനംതിട്ടയുടെ പ്രതിനിധിയായി തുടരുകയും മണ്ഡലത്തിലെ വോട്ടര്‍മാരെ നിരന്തരം മാറ്റിനിര്‍ത്തുകയും ചെയ്യുന്ന ആന്റോ ആന്റണിയ്ക്ക് വേണ്ടി വോട്ട് ചോദിക്കാനല്ലേയെന്നും അനില്‍ ആന്റണി റിപ്പോട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ മണ്ഡലമാണ് പത്തനംതിട്ടയെന്നും ആ മണ്ഡലത്തിലേക്ക് ഇനി ആര് വോട്ട് ചോദിച്ചുവന്നിട്ടും കാര്യമില്ല.

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്നും മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് നല്ലതെന്നും അനില്‍ പ്രതികരിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments