Sunday, July 14, 2024
spot_imgspot_img
HomeNewsInternationalചെസ്സിൽ യുകെയെ പ്രതിനിധീകരിച്ച് ഒമ്പത് വയസുള്ള ഇന്ത്യന്‍ വംശജ

ചെസ്സിൽ യുകെയെ പ്രതിനിധീകരിച്ച് ഒമ്പത് വയസുള്ള ഇന്ത്യന്‍ വംശജ

ലണ്ടൻ: 9 വയസ്സേ ആയിട്ടുള്ളൂ എങ്കിലുംബോധന ശിവാനന്ദൻ്റെ പേര് ചെസ് ലോകത്ത് വളരെ നേരത്തെ തന്നെ സുപരിചിതമാണ്. ധീരമായ പോരാട്ട വൈദഗ്ധ്യവും നിരവധി വിജയങ്ങളും കൊണ്ട് ഈ ഇന്ത്യൻ പെൺകുട്ടി ചെസ് ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഹാരോയിൽ നിന്നുള്ള ബോധന മറ്റൊരു റെക്കോഡ് കൂടി കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടമാണ് ഈ ഇന്ത്യന്‍ വംശജയെ തേടിയെത്തിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ചെസ്സ് കളിക്കാൻ തുടങ്ങിയ ബോധന ശിവാനന്ദൻ ഉൾപ്പെടെ അഞ്ച് താരങ്ങളെ സെപ്തംബറിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിനുള്ള ഇംഗ്ലണ്ട് വനിതാ ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇതൊരു വലിയ ബഹുമതിയാണ്. ഗ്രാൻഡ്മാസ്റ്ററാകുക, വനിതാ കിരീടം നേടുക എന്ന ലക്ഷ്യത്തോടെ ടീമിൻ്റെ ഭാഗമാകാൻ തയ്യാറാണെന്ന് ബോധന മറുപടി നൽകി. യൂറോപ്പിൽ ശക്തരായ നിരവധി കളിക്കാർക്കെതിരെ യൂറോപ്യൻ തലത്തിൽ ടൂർണമെൻ്റുകൾ വിജയിച്ച ബോധനയെ തെരഞ്ഞെടുത്തതിൽ അതിശയിക്കാനില്ല എന്നായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ നിലപാട്. വെറും ഏഴ് വയസ്സുള്ളപ്പോൾ, 2022 ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിലെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ഇന്ത്യൻ നായിക ആഗോള ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് ബ്രിട്ടീഷ് വനിതാ ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 25 വർഷത്തിനിടെ ഇംഗ്ലണ്ടിൻ്റെ ആദ്യ യൂത്ത് ലോക ചാമ്പ്യൻ നേട്ടവും ബോധന നേടിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments