Monday, September 16, 2024
spot_imgspot_img
HomeNRIUKഎണ്‍പതുകാരനായ ഇന്ത്യന്‍ വംശജനെ ലെസ്റ്ററിലെ കൗമാരക്കാര്‍ കല്ലെറിഞ്ഞുകൊന്നു

എണ്‍പതുകാരനായ ഇന്ത്യന്‍ വംശജനെ ലെസ്റ്ററിലെ കൗമാരക്കാര്‍ കല്ലെറിഞ്ഞുകൊന്നു

ലെസ്റ്റര്‍: ബ്രിട്ടനിലെ ലെസ്റ്ററിലെ കുട്ടികളുടെ അക്രമണത്തില്‍ 80 യസ്സുകാരനായ ഇന്ത്യന്‍ വംശജന്‍കൊല്ലപ്പെട്ടു. ലെസ്റ്ററിലെ വീടിനറികിലുള്ള ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്ളിന്‍ പാര്‍ക്കില തൻ്റെ നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെയാണ് അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം നടന്ന അക്രമത്തിന് ശേഷം ആശുപത്രിയിലായിരുന്ന കോലി ഇന്നലെ രാത്രി മരിച്ചു.

അഞ്ച് കുട്ടികളാണ് സംഭവത്തില്‍ അറസ്റ്റിലായത്. 14 വയസ്സ് വീതം പ്രായമുള്ള ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പുറമെ 12 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും കൊലപാതകത്തില്‍ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ 14 വയസ്സുള്ള ആണ്‍കുട്ടി ഒഴികെ മറ്റുള്ളവരെ വിട്ടയച്ചതായി അധികൃതര്‍ പിന്നീട് വ്യക്തമാക്കി. കഴുത്തിനേറ്റ പരുക്ക് മൂലമാണ് ഭീം സെന്‍ കോലി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

ഭീം സെന്‍ കോലിയും ഭാര്യ സതീന്ദര്‍ കൗറുംപാര്‍ക്കിന്റെ പ്രവേശനകവാടത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. പാര്‍ക്കില്‍ തന്റെ നായയുമായി ഭീം സെന്‍ കോലി പതിവായി നടക്കാറുണ്ട്. പാര്‍ക്കില്‍ കുട്ടികളടങ്ങുന്ന കൗമാരക്കാരുടെ സംഘം കഴിഞ്ഞ രണ്ട് മാസത്തോളമായി ഏഷ്യന്‍ വംശജര്‍ക്ക് നേരെ അക്രമം നടത്താറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. മുന്‍പും ഭീം സെന്‍ കോലിക്കെതിരെ അക്രമം നടന്നതിന് പൊലീസിന ബന്ധപ്പെട്ടതായി വ്യക്തമായി, ഇതേ തുടർന്ന് ലെസ്റ്റര്‍ഷയര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments