കൊച്ചി:താര സംഘടനയായ അമ്മ പിളർപ്പിലേക്ക്. ഒരു വിഭാഗം നടീ-നടന്മാര്‍ ട്രേഡ് യൂണിയനുണ്ടാക്കാന്‍ ഫെഫ്കയെ സമീപിച്ചു. 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചു.AMMA, the star association, is hinting at a split
ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയൻ രൂപീകരിക്കാനായി അമ്മയിലെ താരങ്ങൾ ഫെഫ്കയെ സമീപിച്ചെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു.
ട്രേഡ് രൂപീകരിച്ച് ഫെഫ്കയോടൊപ്പം നിൽക്കാനാണ് നീക്കം. ഫെഫ്കയുടെ ജനറൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ അമ്മ പൂർണമായി പിളർപ്പിലേക്ക് പോകും. പുതിയ സംഘടന നിലവിൽ വരും.
ഒരു സംഘടന രൂപീകരിച്ച് ജനറൽ കൗൺസിലിന് മുന്നിൽ സമർപ്പിച്ച് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഫെഫ്കയെ സമീപിച്ച താരങ്ങളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംഘടന രൂപീകരിച്ച ശേഷമായിരിക്കും ഭാരവാഹികളുടയെടക്കം പുറത്തുവരുന്നത്. യൂണിയനായി രൂപീകരിച്ച് വരാനാണ് ഫെഫ്ക നിർദേശം നൽകിയിരിക്കുന്നത്. സംഘടന രൂപീകരിച്ച് പുതിയ പേര് നൽകി മാനദണ്ഡങ്ങൾ പാലിച്ച് വേണം യൂണിയൻ നിർമ്മിക്കാൻ എന്ന് നിർദേശിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരങ്ങൾക്കെതിരെ ഉയർന്ന പരാതിയും ആരോപമങ്ങളും തുടരുന്നതിനിടെ അമ്മ ഭരണ സമിതി പിരിച്ചുവിട്ടിരുന്നു. മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലെ 17 അംഗങ്ങളും രാജിവെക്കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോട്ടിന് പിന്നാലെ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.