Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsഅമീബിക് മസ്തിഷ്‌ക ജ്വരം ;ജാഗ്രത!!.കരുതിയിരിക്കാം,നൈഗ്ലേരിയ ഫൗലരി നിസാരക്കാരനല്ല

അമീബിക് മസ്തിഷ്‌ക ജ്വരം ;ജാഗ്രത!!.കരുതിയിരിക്കാം,നൈഗ്ലേരിയ ഫൗലരി നിസാരക്കാരനല്ല

ആരൃ പി കെ

കണ്ണൂർ: വെള്ളത്തിലൂടെ കളിച്ചു ആഘോഷിക്കാൻ നമ്മുക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഈയിടെയായി കണ്ടുവരുന്ന ബ്രെയിൻ ഈറ്റിംഗ് അമീബ യെ കുറിച്ചുള്ള ഭീതി അതിൽ നിന്നും ആൾക്കാരെ തടയുന്നു. വാസ്തവത്തിൽ നാം ബ്രെയിൻ ഈറ്റിംഗ് അമീബ എന്ന് വിളിക്കുന്ന നെഗ്ലേരിയ ഫൗലേരി എന്ന അണുബാധ ഭയപ്പെടേണ്ടത് തന്നെയാണ്.വയറസ് ബാധയേറ്റു മരിച്ച ദക്ഷയും കോഴിക്കോടുകാരനായ 12 വയസുള്ള കൂട്ടിമെല്ലാം ഈ രോഗത്തിന്റെ ഭീകരത ജനങ്ങൾക്ക് കാണിച്ചുകൊടുക്കുന്നു. amebic meningoencephalitis

തടാകങ്ങൾ, നദികൾ, നീന്തൽക്കുളങ്ങൾ, സ്പ്ലാഷ് പാഡുകൾ, സർഫ് പാർക്കുകൾ, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അമീബയുടെ സാനിധ്യം ഉണ്ടായേക്കാം. നെഗ്ലേരിയ ഫൗലേരി അണുബാധ മൂക്കിലൂടെ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. അതേസമയം അമീബ കലർന്ന വെള്ളം കുടിക്കുന്നതിലൂടെ ആളുകൾക്ക് നെഗ്ലേറിയ ഫൗളറി ബാധിക്കില്ല എന്നതും ശ്രദ്ധേയമാണ് . 115°F (46°C) വരെയുള്ള ഉയർന്ന ഊഷ്മാവ് അതിൻ്റെ വളർച്ചയ്ക്ക് അനുകൂലമാണ്, അതിനാൽ ചൂടുള്ള ചുറ്റുപാടുകളിൽ ചുരുങ്ങിയ കാലയളവിൽ അതിജീവിക്കാൻ അതിനു കഴിയും.മൂക്കിലൂടെ ശരീരത്തിൽ എത്തുന്ന അമീബ തലച്ചോറിലേക്കും പോകുകയാണെങ്കിൽ, അത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) എന്ന മാരകമായ മസ്തിഷ്ക അണുബാധയ്ക്ക് കാരണമാവുകയും കഠിനമായ വേദനയും വീക്കവും അണുബാധിരലിൽ ഉണ്ടാക്കുകയും ചെയ്യുന്നു.

രുചിയിലും മണത്തിലും വരുന്ന മാറ്റങ്ങൾ, തലവേദന, പനി, ഓക്കാനം, ഛർദ്ദി
കഠിനമായ കഴുത്ത് വേദന തുടങ്ങിയവയാണ് പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസിന്റെ ലക്ഷങ്ങൾ.അണുബാധ അധികമാകുമ്പോൾ അത് ആളുകളിൽ കോമയും, ഉണ്ടാക്കിയേക്കാം.

അമീബിക് മെനിംഗോഎൻസെഫലൈറ്റിസിന് പ്രത്യേക ചികിത്സ ഇല്ല. എങ്കിലും രോഗികൾക്ക് ആംഫോട്ടെറിസിൻ ബി എന്ന മരുന്നാണ് പ്രാഥമികമായും ഉപയോഗിക്കുന്നത്. അതിനാൽ തന്നെ രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ പ്രതിരോധിക്കുന്നതാണ്.

അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments