നടി അമല പോള്‍ മകന്‍ ഇളൈയുടെ മുഖം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി . ഓണം ഫോട്ടോഷൂട്ടിലാണ് മകനും ഭര്‍ത്താവിനുമൊപ്പം അമല പ്രത്യക്ഷപ്പെട്ടത്. കായല്‍ പശ്ചാത്തലത്തില്‍ നിന്നെടുത്ത ചിത്രത്തില്‍ അമലയും ഭര്‍ത്താവ് ജഗദും മകനും ഓണവസ്ത്രത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയത് .
ചുവപ്പ് കര വരുന്ന സെറ്റ് സാരിയും ചുവപ്പ് സ്ലീവ്‌ലെസ് ബ്ലൗസുംമാണ് അമല ധരിച്ചത്. ഇതിന് യോജിക്കുന്ന വിധത്തില്‍ അണിഞ്.പോള്‍ക്ക ഡോട്ടുകള്‍ ചെയ്ത ബ്ലൗസാണ് സാരിയുടെ ഹൈലൈറ്റ്. ഗോള്‍ഡ് ചോക്കറും മാച്ചിങ് ഹെവി കമ്മലും വളയും മോതിരങ്ങളുമാണ് ആഭരണങ്ങൾ.
ചുവപ്പും ഗോള്‍ഡന്‍ നിറവും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ജഗദ് അണിഞ്ഞത് . ചുവപ്പും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ചെറിയ മുണ്ടായിരുന്നു രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ വേഷം. ചിത്രങ്ങള്‍ പകര്‍ത്തിയത് ജിക്ക്‌സണ്‍ ഫ്രാന്‍സിസാണ് . സപ്‌ന ഫാത്തിമ കജ്ഹയാണ് സ്റ്റൈലിസ്റ്റ്.
സജിത് ആന്റ് സുജിത്താണ് മേക്കപ്പ് . ചിത്രങ്ങള്‍ക്കുതാഴെ നിരവധി പേരാണ് അമലയുടെ കുടുംബത്തിന് ഓണാശംസ നേര്‍ന്ന് കമന്റ് ചെയ്തത്.2023 നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ജൂണില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചു . ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുകയാണ് ജഗദ്, ഗുജറാത്ത് സ്വദേശി ആണ്. യാത്രയ്ക്കിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് അടുത്ത സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.