കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ കരുനാഗപ്പളളി വെളുത്തമണല്‍ സ്വദേശി അജ്മലിന്റെ (29)യും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി (27) യുടെയും അറസ്റ്റ് രേഖപ്പെടുത്തി.ajmal and sreekutty arrested for mainagapally accident
ഇരുവർക്കുമെതിരെ ചുമത്തിയത് നരഹത്യാക്കുറ്റമാണ്. ഇന്നലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഡോ. ശ്രീക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പോലീസ് ഇന്ന് പിടികൂടിയത്.
അജ്മലിനെതിരെ ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതേസമയം ചന്ദനക്കടത്ത്, വഞ്ചന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറയുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഡോ. ശ്രീക്കുട്ടി. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്നും സ്വകാര്യ ആശുപത്രിപുറത്താക്കി.
അതേസമയം ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്ബോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് അജ്മല്‍ പറഞ്ഞു. അപകടമുണ്ടായശേഷം അജ്മലും ശ്രീക്കുട്ടിയും അമിത വേഗത്തില്‍ കാറോടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മൈനാഗപ്പള്ളി ആനൂർക്കാവില്‍ സ്കൂട്ടർ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് കൊല്ലപ്പെട്ടത്. മൈനാഗപ്പള്ളി ആനൂർകാവില്‍ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു.