ബോളിവുഡിൽ ഒരുകാലത്ത് ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. ഇരുവരും തങ്ങളുടെ പ്രണയം ഒരിക്കലും മറച്ചുവച്ചിരുന്നില്ല. ആരാധകര്‍ കരുതിയിരുന്നത് ഇരുവരും വിവാഹിതരാകുമെന്നായിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് സല്‍മാന്‍ ഖാനും ഐശ്വര്യ റായും പിരിയുകയായിരുന്നു.aiswarya rai salman khan love gossip news
സംഭവത്തിൽ സല്‍മാനെതിരെ പരസ്യമായി തന്നെ ഐശ്വര്യ അന്ന് രംഗത്തെത്തുകയും താരത്തിനെതിരെ കേസ് നല്‍കുകയും ചെയ്തിരുന്നു.
സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്ന് പ്രണയ തകര്‍ച്ചയ്‌ക്ക് ശേഷം ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്‍ മദ്യപിച്ച് മോശമായി പെരുമാറുമെന്നും തന്റെ കരിയറിന്റെ കാര്യങ്ങള്‍ പോലും സല്‍മാന്‍ ആയിരുന്നു നിയന്ത്രിച്ചിരുന്നതെന്നും മാനസികവും ശാരീരികവുമായി തന്നെ പരുക്കേല്‍പ്പിച്ചതായും ഐശ്വര്യ ആരോപിച്ചിരുന്നു.
കൂടാതെ സല്‍മാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഐശ്വര്യ ആരോപിച്ചിരുന്നു. സല്‍മാനുമായുള്ള പ്രണയം ബന്ധം അവസാനിപ്പിച്ചതിനൊപ്പം തന്നെ പ്രൊഫഷണല്‍ ബന്ധവും ഐശ്വര്യ ഉപേക്ഷിച്ചിരുന്നു.
അതേസമയം ഇനിയൊരിക്കലും താന്‍ സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന കാര്യം ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെയാണ് അറിയിക്കുന്നത്
അതിനിടെ ഇരുവരും വിവാഹിതരായെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് ഐശ്വര്യയും സല്‍മാനും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ലൊനാവലയിലെ സല്‍മാന്റെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും നിക്കാഹ് നടന്നതെന്നും അതിന് മുന്നോടിയായി ഐശ്വര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ചടങ്ങളില്‍ പങ്കെടുത്തിരുന്നത് എന്നുമൊക്കെ ഗോസിപ്പെഴുത്തുകാര്‍ എഴുതിയിരുന്നു
കൂടാതെ വിവാഹം ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാനായി ന്യൂയോര്‍ക്കിലേക്ക് പോയെന്നും തിരിച്ച് മുംബൈയില്‍ വന്നിറങ്ങിയതോടെയാണ് ഇക്കാര്യം പുറത്തായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നാണ് ഐശ്വര്യയുടേയും സല്‍മാന്റേയും പ്രണയ തകര്‍ച്ച.
പിന്നീട് ഒരിക്കല്‍ ഐശ്വര്യ ഈ വാര്‍ത്തകളോട് പ്രതികരിക്കുകയും ചെയ്തു. തങ്ങളുടെ വിവാഹം നടന്നിരുന്നുവെങ്കില്‍ ഇന്‍ഡസ്ട്രി മുഴുവന്‍ അറിഞ്ഞിരിക്കുമെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. സത്യം താന്‍ ഒരിക്കലും മറച്ചുവെക്കില്ലെന്നും താന്‍ വിവാഹിതയായിട്ടുണ്ടെങ്കില്‍ അഭിമാനത്തോടെ തന്നെ അക്കാര്യം തുറന്നു പറയുമെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്