ഇംഗ്ലണ്ട് : അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ ഹൈടെക് ക്ലാസുകള്‍ വരുന്നു. ഇതിനായിട്ടുള്ള എഐ ടൂളുകള്‍ വികസിപ്പിച്ചു കഴിഞ്ഞു.
ക്ലാസ്സിൽ അധ്യാപകര്‍ ഇപ്പോഴേ ചാറ്റ് ജിപി റ്റി പോലുള്ള എ ഐ ടൂളുകള്‍ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും മികച്ച ടൂളുകള്‍ ഉപയോഗിക്കാന്‍ ഇവരെ പ്രാപ്തരാക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം .
അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുകയാണ് പ്രധാനപ്പെട്ട ലക്ഷ്യം. ലോകത്തിന്റെ പുതിയ ഭാവിയ്ക്കായി പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി നേരത്തെ സൂചിപ്പിച്ചിരുന്നു . എന്നാല്‍ എഐ ടൂളുകളിലെ വിശ്വാസ്യത പലരും ചോദ്യം ചെയ്യുന്നുണ്ട്. പക്ഷെ ജോലി ഭാരം കുറയ്ക്കാന്‍ എ ഐ ടൂളുകളുടെ സഹായം അത്യാവശ്യമെന്ന് അധ്യാപക അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.