Sunday, July 14, 2024
spot_imgspot_img
HomeNewsInternationalറുവാണ്ട പദ്ധതി ഉപേക്ഷിച്ചതോടെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ

റുവാണ്ട പദ്ധതി ഉപേക്ഷിച്ചതോടെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: റുവാണ്ടയുടെ നാടുകടത്തൽ പദ്ധതി കീര്‍ സ്റ്റാർമർ പിൻവലിച്ചതോടെ അനധികൃത കുടിയേറ്റക്കാരുടെ വരവ് വർധിക്കുമെന്ന് ആശങ്ക. അതിനിടെ, മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ തീവ്രവാദികളായി പരിഗണിക്കാൻ പുതിയ നിയമം സർക്കാർ കൊണ്ടുവരുന്നു.

യുകെയിലും വിദേശത്തുമുള്ള അത്തരം വ്യക്തികളുടെ യാത്ര, ഇൻ്റർനെറ്റ് ആക്‌സസ്, സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവ നിരോധിക്കുന്ന നിയമനിർമ്മാണം ലംഘനങ്ങൾക്ക് അഞ്ച് വർഷം വരെ തടവ് അനുഭവിക്കാവുന്നതാണ്.

മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ്, അതിർത്തി സേനകൾ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരെ പ്രാപ്തരാക്കുന്ന ഒരു പ്രസ്താവന കീർ സ്റ്റാർമറിൻ്റെ അടുത്തയാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മനുഷ്യക്കടത്ത് സംഘങ്ങള്‍ ശിക്ഷിക്കപ്പെട്ടാലും, ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഈ ഉത്തരവ് ബാധകമായേക്കാം. ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങളിലേക്കും തീവ്രവാദി വിരുദ്ധ നടപടികള്‍ വിപുലീകരിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ്. ലേബർ പാർട്ടിയുടെ തെരെഞ്ഞെടുപ്പ് വിജയത്തിനുശേഷം, കുടിയേറ്റക്കാരുടെ ആദ്യ സംഘം ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലേക്ക് എത്തിയിട്ടുണ്ട്. യുകെയുടെ പുതിയ ബോര്‍ഡര്‍ സെക്യൂരിറ്റി കമ്മാന്‍ഡ് മേധാവിയെ കണ്ടെത്താനുള്ള തിരക്കിലാണ് പുതിയ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍. ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ പോലീസ് തലവൻ നീൽ ബസുവിനാണ് ഏറ്റവും കൂടുതൽ ബോര്‍ഡര്‍ സെക്യൂരിറ്റി കമ്മാന്‍ഡ് മേധാവിയാകാനുള്ള സാധ്യത.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments