Thursday, July 25, 2024
spot_imgspot_img
HomeNewsIndiaഇരുപതാം നിലയില്‍ നിന്നും താഴേക്ക് വരുമ്പോള്‍ ലിഫ്റ്റ് നിയന്ത്രണം നഷ്ടമായി; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരുപതാം നിലയില്‍ നിന്നും താഴേക്ക് വരുമ്പോള്‍ ലിഫ്റ്റ് നിയന്ത്രണം നഷ്ടമായി; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുഗ്രാം: അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ നിന്ന് ലിഫ്റ്റ് താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.after two floors elevator went outof control fell down woman escaped unhurt

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഗുരുഗ്രാം സെക്ടർ 84ലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സില്‍ ആണ് അപകടം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ നിന്നാണ് യുവതി ലിഫ്റ്റില്‍ കയറിയത്. താഴെത്തെ നിലയിലേക്കാണ് യുവതിക്ക് പോകേണ്ടിയിരുന്നത്. ബട്ടണ്‍ അമർത്തി ലിഫ്റ്റ് താഴേക്ക് വരുന്നതിനിടെ ഒന്നു രണ്ട് നിലകള്‍ കഴി‌ഞ്ഞ ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് നേരെ അതിവേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റ് ഏറ്റവും താഴേക്ക് പതിച്ചെങ്കിലും യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിന് ശേഷം അപ്പാർട്ട്മെന്റിലെ താമസക്കാർ സ്ഥലത്തു തടിച്ചുകൂടി. ഇവർ പിന്നീട് ഖേർകി ദൗല പൊലീസ് സ്റ്റേഷനിലെത്തി കെട്ടിടം നിർമിച്ച ബില്‍ഡർക്കും മെയിന്റനൻസ് ഏജൻസിക്കുമെതിരെ പരാതി നല്‍കി.

എല്ലാ വർഷം ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും എന്നാല്‍ ഈ വർഷം ജൂണ്‍ 15ന് മുമ്ബ് നടക്കേണ്ട പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും താമസക്കാർ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments