Home Cinema Celebrity News മകൾ മരണപ്പെട്ടശേഷം ഓണം ആഘോഷിക്കാറില്ല, സദ്യയും ഉണ്ടാക്കാറില്ല- കെഎസ് ചിത്ര

മകൾ മരണപ്പെട്ടശേഷം ഓണം ആഘോഷിക്കാറില്ല, സദ്യയും ഉണ്ടാക്കാറില്ല- കെഎസ് ചിത്ര

0
മകൾ മരണപ്പെട്ടശേഷം ഓണം ആഘോഷിക്കാറില്ല, സദ്യയും ഉണ്ടാക്കാറില്ല- കെഎസ് ചിത്ര

മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ ചിത്രയാകട്ടെ മൺമറഞ്ഞു പോയ മകളെക്കുറിച്ചുള്ള ഓർമകളിലാണ് . മലയാളികളുടെ വാനമ്പാടി മകളുടെ വേർപാടിന് ശേഷം ഇതുവരെ ഓണം ആഘോഷിച്ചിട്ടില്ല. ഇതിനെ കുറിച്ച് ചിത്ര മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്.

മകളുണ്ടായിരുന്നത് വരെ ഓണം ആഘോഷിക്കുമായിരുന്നു. പക്ഷെ അതിന് ശേഷം ഓണം ആഘോഷിച്ചിട്ടില്ല. വീട്ടിൽ സദ്യയുണ്ടാക്കാറില്ല. ഒരു ഒഴിക്കുന്ന കറിയും അല്ലാത്ത രണ്ട് കറികളും വെയ്ക്കും. പക്ഷെ ചേച്ചിയുടെയും അനിയന്റെയും വീട്ടിൽ നിന്ന് കറികൾ കൊടുത്തയയ്ക്കും,അത്രേയുള്ളു ..

അല്ലാതെ ഓണാഘോഷങ്ങളൊന്നും എനിക്കില്ല. കുട്ടിക്കാലത്തെ ഓർമകളാണ് ഓണമെന്ന് പറയുമ്പോൾ മനസിൽ വരികയെന്നും ചിത്ര പറഞ്ഞു. ഓണാഘോഷം കാണാൻ വളരെ ഇഷ്ട്ടമാണ് . ടിവിയിൽ വരുന്ന ഷോകൾ കാണുന്നതാണ് പതിവെന്നും കെഎസ് ചിത്ര പറഞ്ഞു.

ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണ് 2002 ഡിസംബറൽ കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും മകൾ പിറക്കുന്നത്. സത്യസായി ബാബയുടെ ഭക്തയാണ് ചിത്ര. ചിത്രയുടെ മകൾക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് അവർ മുമ്പ് പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകൾ.പക്ഷെ 2011 ഏപ്രിൽ 14ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് നന്ദന മരണപ്പെടുകയായിരുന്നു.

സ്‌പെഷ്യൽ ചൈൽഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നൽകിയത്. എ ആർ റഹ്മാന്റെ സംഗീത നിശയിൽ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര.

സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു . പെട്ടാണ് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദനയുടെ ജീവൻ രക്ഷിക്കാൻ ആയില്ല . നന്ദനയ്ക്ക് അപ്പോൾ വെറും ഒൻപത് വയസുമാത്രമായിരുന്നു പ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here