Home News ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും എ.ഡി.ജി.പി അജിത്കുമാർ കണ്ടു; മുഖൃമന്ത്രിയെ വെട്ടിലാക്കി വിവാദം കൊഴുക്കുന്നു

ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും എ.ഡി.ജി.പി അജിത്കുമാർ കണ്ടു; മുഖൃമന്ത്രിയെ വെട്ടിലാക്കി വിവാദം കൊഴുക്കുന്നു

0
ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും എ.ഡി.ജി.പി അജിത്കുമാർ കണ്ടു; മുഖൃമന്ത്രിയെ വെട്ടിലാക്കി വിവാദം കൊഴുക്കുന്നു

തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാ​ദം കത്തിനിൽക്കെ, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മുതിർന്ന ആർ.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നു.

കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നുവത്രേ കൂടിക്കാഴ്ച. ബി.ജെ.പി. മുൻ ജനറൽ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃശ്ശൂരും ​ഗുരുവായൂരിലുമായി അജിത്ത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2014 മുതൽ 2020 വരെ ബി.ജെ.പി. സംഘടനാ കാര്യങ്ങളിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതിൽ രാം മാധവിന് നിർണായക പങ്കുണ്ടായിരുന്നു. 2020-ലാണ് ഇദ്ദേഹത്തെ ബി.ജെ.പി. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത്. ജമ്മു-കശ്മീർ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കും കഴിഞ്ഞദിവസം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയിരുന്നു.

ബിജെപിക്ക്നവേണ്ടി നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തി, രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച രാം മാധവുമായി എ.ഡി.ജി.പി സ്ഥാനത്തുള്ള എം.ആര്‍. അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.ഇത് മുഖൃമന്ത്രിക്കെതിരെ ശക്തമായ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here