Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsജയിലിൽ നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ല, എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്,...

ജയിലിൽ നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ല, എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്, ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്- ശാലു മേനോൻ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് നടിയും നർത്തകിയുമായ ശാലു മേനോൻ. സോളാർ കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടന്നത് അടക്കം ഏറെ സംഭവങ്ങൾ നടിയുടെ ജീവിതത്തിൽ നടന്നു. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്.actrss shalu menon about her jail life

അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്‌നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്.

ഇപ്പോളിതാ ജയിൽ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാലു മേനോൻ.

എന്റെ വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്സും അവരുടെ പാരന്റ്സും ആണ്. ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചത് സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ്. ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ എന്നെ പലരും സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്ത ആളാണ്. അതിന്റെ പേരിൽ ഞാൻ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. ജയിലിൽ വെച്ച് ഞാൻ പല തരത്തിലുള്ള ആളുകളെ കണ്ടു. നാൽപ്പത്തിയൊമ്പത് ദിവസം ജയിലിൽ കിടന്നു. പലരുടെയും വിഷമങ്ങൾ മനസിലാക്കി.

അവിടെ നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ല. എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഞാനും ഉറങ്ങിയിരുന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു അത്. നാല് വർഷമായി അവർ ജയിലിൽ കിടക്കുകയാണ്. മകന് അമ്മയെ വേണ്ട.

അതുകൊണ്ടാണ് അവർ ജയിലിൽ തന്നെ തുടരേണ്ടി വന്നത്. അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാൻ പഠിച്ചു. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് ഞാൻ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി നിന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments