Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsരണ്ടാം വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ഗോവയിലെത്തി ആഘോഷിച്ച് നടി മഞ്ജു പിള്ള

രണ്ടാം വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ഗോവയിലെത്തി ആഘോഷിച്ച് നടി മഞ്ജു പിള്ള

മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. സിനിമാ, സീരിയല്‍, രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്. actress manju pillai photoshoot

കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മഞ്ജു എത്താറുണ്ട്. ഇപ്പോഴിതാ ഗോവയില്‍ അവധിക്കാലം ആഘോഷിച്ചുള്ള മഞ്ജു പിള്ളയുടെ ഫോട്ടോസാണ് വൈറൽ ആകുന്നത്. ഗോവയിലെ ബെനൗലിം ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ബീച്ചില്‍ ഏറെ സന്തോഷവതിയായി ആർത്തുല്ലസിക്കുന്ന നദിയെ ആരാധകർക്ക് കാണാൻ സാധിക്കും. എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവച്ച ചിത്ര ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗോവ ബീച്ചില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍.ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെ മഞ്ജു പിള്ള സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. അതിനൊപ്പം സിനിമിലും നല്ല വേഷങ്ങളാണ് ഇപ്പോള്‍ മഞ്ജുവിനെ തേടിയെത്തുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments