Wednesday, September 11, 2024
spot_imgspot_img
HomeCinemaMovie Newsവീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയ ശേഷം യുവനടന്റെ പേരുപറയും; അർധരാത്രി അപരിചിത നമ്പറുകളിൽനിന്ന് ഭീഷണി കോളുകള്‍ വരുന്നെങ്കിലും പറയാനുള്ളത്...

വീട്ടുകാരെ ബോദ്ധ്യപ്പെടുത്തിയ ശേഷം യുവനടന്റെ പേരുപറയും; അർധരാത്രി അപരിചിത നമ്പറുകളിൽനിന്ന് ഭീഷണി കോളുകള്‍ വരുന്നെങ്കിലും പറയാനുള്ളത് പറയും : സമ്മര്‍ദമുണ്ടെന്ന് നടി

തിരുവനന്തപുരം: യുവനടനെതിരെയുള്ള പരാതിയില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്ന് നടി. വീട്ടുകാരില്‍ നിന്നും സമ്മര്‍ദ്ദം ഉള്ളതിനാല്‍ ആര്‍ക്കെതിരെയാണ് പരാതി എന്ന് വെളിപ്പെടുത്തില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. നടന്റെ പേര്, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുവനടനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.actress gives statement to investigation team in film assault case

വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം വേണം. ഓണം ഇനി മീഡിയയ്‌ക്കൊപ്പം ആഘോഷിക്കൂവെന്ന് മകന്‍ തമാശയായി പറഞ്ഞത് സങ്കടമായി.

ആരോപണവിധേയനായ വ്യക്തി ഇതുവരെ വിളിച്ചിട്ടില്ല. പക്ഷേ അര്‍ധരാത്രി അപരിചിതമായ നമ്ബറുകളില്‍നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ട്.

വിദേശ നമ്പറിൽ നിന്ന് അടക്കം ഫോൺ കോൾ വരുന്നുണ്ട്. എന്നാൽ ഞാൻ ഭയക്കുന്നില്ല. ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും മാധ്യമ പ്രവർത്തകൻ എന്ന പേരിൽ ചിലർ വരുന്നുണ്ടെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നുൾപ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നും പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ നടൻ്റെ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിരുന്നു. പിന്നിൽ നിന്നും യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്നും നടി ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയിൽ മദ്യവും മയക്കുമരുന്നുമുണ്ടെന്നും അവർ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments