Sunday, April 14, 2024
spot_imgspot_img
HomeCinemaനടി അരുന്ധതി നായര്‍ക്ക് ബൈക്കപകടത്തിൽ ഗുരുതര പരുക്ക് : നടി വെന്‍റിലേറ്ററില്‍, സഹായം അഭ്യർത്ഥിച്ച് ഗോപിക...

നടി അരുന്ധതി നായര്‍ക്ക് ബൈക്കപകടത്തിൽ ഗുരുതര പരുക്ക് : നടി വെന്‍റിലേറ്ററില്‍, സഹായം അഭ്യർത്ഥിച്ച് ഗോപിക അനില്‍

വാഹനാപകടത്തിൽ നടി അരുന്ധതി നായർക്ക് ​ഗുരുതര പരിക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ് നടി.actress arundhathi nair met with accident condition critical.

​ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂട്ടറിൽ പോകുന്നതിനിടെ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. സീരിയൽ താരം ​ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.

”ഒരപകടത്തില്‍ എന്റെ സുഹൃത്ത് അരുന്ധതി പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്.

ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകള്‍ നിറവേറ്റാൻ പര്യാപ്തമല്ല.

നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.”-ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ രംഗത്താണ്.

തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ താരമാണ് അരുന്ധതി നായർ. തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments