Monday, September 16, 2024
spot_imgspot_img
HomeCinemaCelebrity Newsതടിയനായത് കൊണ്ട് എന്നെ കാണുമ്പോള്‍ അവർ മാറില്‍ കയറിപ്പിടിക്കും, സമ്മാനിച്ചത് വലിയ ട്രോമ, ദുരനുഭവത്തെ കുറിച്ച്...

തടിയനായത് കൊണ്ട് എന്നെ കാണുമ്പോള്‍ അവർ മാറില്‍ കയറിപ്പിടിക്കും, സമ്മാനിച്ചത് വലിയ ട്രോമ, ദുരനുഭവത്തെ കുറിച്ച് നടന്‍

സിനിമാ ലോകത്തെ തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുമൊക്കെ വലിയ രീതിയില്‍ തന്നെ ചര്‍ച്ചയാവുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരോടൊപ്പം തന്നെ നടന്മാരും തുറന്നു പറച്ചിലുകളുമായി രം​ഗത്തെത്തി. ഈ അവസരത്തിൽ സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായൊരു മോശം അനുഭവത്തെ പറ്റി പറയുകയാണ് നടൻ പ്രശാന്ത് അലക്സാണ്ടർ.actor prasanth alexander talks about his bad experience

ചെറുപ്പത്തില്‍ എനിക്ക് നല്ല തടി ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്‌സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഞങളെ ഇരുത്തിയിരുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയില്‍ ആയിരുന്നു ഏഴാം ക്ലാസില്‍ പഠിക്കുന്ന ഞാൻ. എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ ഒരു തമാശ, എന്നെ കാണുമ്പോള്‍ എന്റെ മാറില്‍ കയറിപ്പിടിക്കും. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം. ആദ്യത്തെ ദിവസം ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല.

വീട്ടില്‍ അമ്മാച്ചന്മാര്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവര്‍ക്ക് എന്നോട് ഇത്രമാത്രം സ്‌നേഹം തോന്നാന്‍ മുന്‍പരിചയം ഒന്നുമില്ലല്ലോ എന്ന് തോന്നി. വേദനിച്ചു തുടങ്ങിയപ്പോഴാണ് ഇത് സ്‌നേഹമല്ലെന്നും അവര്‍ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാക്കുന്നത്. അവര്‍ അതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാന്‍ പേടിയായി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാന്‍ പോകണമല്ലോ എന്ന പേടി! നിങ്ങള്‍ക്കു വേണമെങ്കില്‍ ചോദിക്കാം, ടീച്ചര്‍മാരോട് പരാതി പറഞ്ഞുകൂടെ എന്ന്.

എന്റെ ആ മാനസികാവസ്ഥയില്‍ ഞാന്‍ ടീച്ചേഴ്‌സ് റൂമിന്റെ അടുത്തു വരെ നടക്കും. പക്ഷേ, ഞാന്‍ ആലോചിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ടീച്ചര്‍ ഇനി ഇക്കാര്യം അവരോട് ചോദിച്ചിട്ട്, അവര്‍ പിന്നീട് എന്നെ എന്തെങ്കിലും ചെയ്താലോ? ക്ലാസിലും സ്‌കൂളിലും അല്ലേ ടീച്ചര്‍ക്ക് എന്നെ സംരക്ഷിക്കാന്‍ കഴിയൂ. പുറത്തോ? അതുകൊണ്ട്, ഞാന്‍ അത് ചിരിച്ച് ‘വിട് ചേട്ടാ’ എന്നൊക്കെ പറഞ്ഞ് സഹിക്കും.

പക്ഷേ, ഇത് എനിക്കൊരു ട്രോമ ആയിരുന്നു . അതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും ഞാന്‍ ചിലപ്പോള്‍ ഒരു സീനിയറെ തല്ലിയിട്ടുണ്ടാകുക, അങ്ങനെ അവർക്കെതിരെ ഒരു ഗ്യാങ്ങിനെ തന്നെ ഞൻ ഉണ്ടാക്കി. ഞാന്‍ ദുര്‍ബലനല്ല എന്നു കാണിക്കാന്‍ ശ്രമിച്ചു ശ്രമിച്ചാണ് ഞാന്‍ ആ സ്‌കൂളിലെ ലീഡര്‍ ആയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments