Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsസർക്കാർ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരണം;തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

സർക്കാർ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരണം;തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.Action against employees who shot reels inside government office

മുനിസിപ്പല്‍ സെക്രട്ടറി ഇവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നഗരസഭ സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്.

തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.

നഗരസഭയില്‍ പൊതുജനങ്ങള്‍ ഉള്ള സമയത്തും ഓഫീസ് സമയത്തുമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിയമലംഘനമാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കും.

ഓഫീസ് സമയത്തിനുശേഷമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ പ്രശ്‌നമില്ല. പൊതുജനങ്ങള്‍ക്കുള്ള സേവനം തടസപ്പെട്ടുവെങ്കിലും നടപടിയുണ്ടാവും. റീല്‍സ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് നടപടിയെന്നും സെക്രട്ടറി പറഞ്ഞു.

മോഹൻലാല്‍ നായകനായ ‘ദേവദൂതൻ’ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന പാട്ടിലാണ് ജീവനക്കാർ റീല്‍സ് ചിത്രീകരിച്ചത്. തമാശയ്ക്ക് ചിത്രീകരിച്ച റീല്‍സാണ് വിവാദമായത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments