Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsപിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴ, സിപിഎം യുവനേതാവിനെ സിഐടിയു പദവികളില്‍ നിന്ന് പാര്‍ട്ടി നീക്കും

പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴ, സിപിഎം യുവനേതാവിനെ സിഐടിയു പദവികളില്‍ നിന്ന് പാര്‍ട്ടി നീക്കും

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം യുവനേതാവിനെതിരെ കൂടുതല്‍ വിവരങ്ങള്‍ Action against CPM youth leader on complaint of extorting money by promising PSC membership

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് വിവരം. ഇയാളെ സിപിഎം, സിഐടിയു ഭാരവാഹിത്വങ്ങളില്‍ നിന്നും നീക്കും. ആരോപണങ്ങള്‍ അന്വേഷിക്കാൻ നാലംഗ കമ്മിഷനെയും സിപിഎം നിയമിച്ചു.

ഹോമിയോ ഡോക്‌ടർമാരായ ദമ്ബതികളാണ് പി എസ്‌ സി അംഗത്വത്തിന് പ്രമോദ് 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ടത്. വനിതാ ഡോക്‌ടർക്കായി ഭർത്താവാണ് തുക നല്‍കിയത്.

20 ലക്ഷം രൂപ അംഗത്വത്തിനും രണ്ട് ലക്ഷം രൂപ മറ്റ് ചെലവുകള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 60 ലക്ഷം രൂപനല്‍കിയാല്‍ പിഎസ്‌സി അംഗത്വം നല്‍കാമെന്നായിരുന്നു പ്രമോദിന്റെ വാഗ്‌ദാനം.

പണം വാങ്ങിയ ശേഷം അംഗത്വം ലഭിച്ചില്ല പിന്നാലെ ആയുഷ് മിഷനില്‍ ഉയർന്ന തസ്‌തിക വാഗ്‌ദാനം ചെയ്‌തെങ്കിലും നടന്നില്ല ഇതോടെയാണ് ഇയാള്‍ക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. സാമ്ബത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്‌ദസന്ദേശവും പരാതിക്കൊപ്പം പാർട്ടിക്ക് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ പല ഉന്നത ഇടത് നേതാക്കളുമായും അടുത്തബന്ധമുള്ളയാളാണ് പ്രമോദ്. സിഐടിയു നേതാക്കളടക്കമുള്ള നാലംഗ പാനലാണ് സംഭവം അന്വേഷിക്കുന്നത്. വാങ്ങിയ പണം പ്രമോദ് ഇതുവരെ മടക്കി നല്‍കിയിട്ടില്ല.

കോഴ ആരോപണം സംബന്ധിച്ച്‌ മന്ത്രി മുഹമ്മദ് റിയാസടക്കം പാർട്ടിയ്‌ക്ക് കത്ത് നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പാർട്ടിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസ്, എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ, എം.എല്‍.എമാരായ സച്ചിൻദേവ്, തോട്ടത്തില്‍ രവീന്ദ്രൻ, ആരോഗ്യ മന്ത്രിയുടെ പി.എ തുടങ്ങിയവരുടെ പേരുപറഞ്ഞാണ് യുവനേതാവ് കോഴ വാങ്ങിയത് എന്നാണ് ആരോപണം. വിഷയത്തില്‍ നടപടിയ്‌ക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments