Thursday, July 25, 2024
spot_imgspot_img
HomeLifestyleഎന്നാ ഒരു ലുക്കാ, കോളേജ് കുമാരിയെപ്പോലെ : ഉമ്മൻചാണ്ടിയുടെ മകളാണോ ഇത്?’, പാരിസിൽ സ്റ്റൈലിഷായി അച്ചു...

എന്നാ ഒരു ലുക്കാ, കോളേജ് കുമാരിയെപ്പോലെ : ഉമ്മൻചാണ്ടിയുടെ മകളാണോ ഇത്?’, പാരിസിൽ സ്റ്റൈലിഷായി അച്ചു ഉമ്മന്‍ : ഞെട്ടി സോഷ്യല്‍ മീഡിയ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അറിയാത്തവരായി ആരും തന്നെ കാണില്ല.achu oommen viral look from paris

മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് അച്ചു ഉമ്മൻ. ദുബൈയിൽ ഫാഷൻ മോഡലായി ജോലി ചെയ്യുകയാണ് അച്ചു ഉമ്മൻ.

പലപ്പോഴും അച്ചു ഉമ്മൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മോഡൽ ഷൂട്ടുകളുടെ ഫോട്ടോസ് പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അത് വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അച്ചുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

സ്റ്റൈലിഷ് ലുക്കില്‍ പാരിസില്‍ നിന്നുള്ള വീഡിയോ അച്ചു തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. പ്രശസ്‌ത ഡിസൈനറായ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്.

കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ്, കോള്‍ഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹൈ ഹീല്‍സില്‍ പാരീസിലെ തെരുവിലൂടെ ഒരു മോഡലിനെപ്പോലെ നടന്നുനീങ്ങുന്ന അച്ചുവിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. പാരിസില്‍ നിന്നുള്ള മറ്റ് ചിത്രങ്ങളും അച്ചു പങ്കുവച്ചിട്ടുണ്ട്.

അതേസമയം ‘വയസ് പുറകിലേയ്ക്ക് പോയിട്ടുണ്ട്, ഇപ്പോള്‍ കോളേജ് കുമാരിയെ പോലെ ഉണ്ട്, എന്നാ ഒരു ലുക്ക് ആണ് അച്ചു, തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments