ലഖ്നൗ: പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ ബുദൗണ്‍-മീററ്റ് സംസ്ഥാന പാതയില്‍ ബുലന്ദ്ഷഹറിലെ സേലംപുർ മേഖലയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. വാനിന്റെ ഒരു വശം പൂർണമായും തകർന്ന നിലയിലാണ്. ബസിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്.
ഗാസിയബാദില്‍ നിന്ന് സംഭാലിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാൻ സ്വകാര്യ ബസിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നുവെന്നും പത്ത് പേർ മരിക്കുകയും 27 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ജില്ലാ കളക്ടർ ചന്ദ്രപ്രകാശ് സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.