തൃശ്ശൂർ: സ്‌കൂട്ടറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തൃപ്രയാര്‍ വി.ബി. മാളിന് സമീപം ദേശീയപാത 66-ല്‍ ആയിരുന്നു സ്‌കൂട്ടര്‍ അപകടം നടന്നത്.
സ്കൂട്ടർ യാത്രക്കാരായ വലപ്പാട് കോതകുളം ബീച്ച് കാരേപറമ്ബില്‍ രാമദാസിന്റെ മകന്‍ ആശിര്‍വാദും വലപ്പാട് മാലാഖ വളവ് അമ്ബലത്ത് വീട്ടില്‍ സഗീറിന്റെ മകന്‍ ഹാഷിമും ആണ് മരിച്ചത്.ഇരുവർക്കും 18 വയസ്സായിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന വലപ്പാട് കോതകുളം വലിയകത്ത് 19 കാരനായ നിഹാലിനെ പരിക്കുകളോടെ തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.