Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു; ഭര്‍ത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ചു; ഭര്‍ത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്ക് പരിക്ക്

തിരുവല്ലം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭാര്യയുടെ കാലിനും കൈയ്ക്കും പരിക്കുകളോടെ രക്ഷപ്പെട്ടു.accident in thiruvallam

വെങ്ങാനൂർ മുട്ടയ്ക്കാട് ശാസ്താറോഡില്‍ സ്വാതി ഭവനില്‍ എ. കുമാർ( 40) ആണ് മരിച്ചത്. ഭാര്യ സരിത(39) ക്കാണ് പരിക്കേറ്റത്. തിരുവല്ലം-കോവളം ബൈപ്പാസില്‍ തിരുവല്ലം ജങ്ഷനിൽ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ അപകടമുണ്ടായത്.

തിരുവല്ലം ഭാഗത്ത് നിന്ന് എതിരെ വന്ന ബൈക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്‌ വീണ കുമാറിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ബോധം മറഞ്ഞ നിലയിലായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ മരിച്ചു. വെളളം കൊണ്ടുപോകുന്ന ടാങ്കർ ലോറിയില്‍ ഡ്രൈവറായിരുന്നു കുമാർ . തിരുവല്ലം പോലീസ് കേസെടുത്തു. മകള്‍: സ്വാതി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments