Monday, June 17, 2024
spot_imgspot_img
HomeNewsIndiaഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകർന്നു : യാത്രക്കാരി റോഡില്‍ വീണു : അപ്രതീക്ഷിത അപകടം യുവതി...

ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകർന്നു : യാത്രക്കാരി റോഡില്‍ വീണു : അപ്രതീക്ഷിത അപകടം യുവതി സീറ്റില്‍ നിന്ന് എഴുന്നേറ്റ ഉടൻ

ചെന്നൈ:ഓടുന്നതിനിടെ ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് തമിഴ്‌നാട്ടില്‍ യാത്രക്കാരി റോഡില്‍ വീണു. വള്ളാളര്‍ നഗറിനും തിരുവര്‍ക്കാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസ്സിലാണ് സംഭവം. accident in tamilnadu news

വള്ളാളര്‍ നഗറിനും തിരുവര്‍ക്കാടിനും ഇടയില്‍ സര്‍വീസ് നടത്തുന്ന മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിലെ യാത്രക്കാരിയാണ് വീണത്.

തന്റെ സീറ്റില്‍ നിന്നും യാത്രക്കാരി എഴുന്നേറ്റ സമയത്താണ് അപകടം നടന്നത്.

അതേസമയം യാത്രക്കാര്‍ ഉടന്‍ വിവരം അറിയിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. അതിനാല്‍ ടയറിന് അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍നിന്നും യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments