പത്തനംതിട്ട: ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് കുളനടയിൽ അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. 26-ഓളം പേര്‍ക്ക് പരിക്ക് പറ്റി.
ഞായറാഴ്ച രാവിലെയാണ് സംഭവം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് എതിര്‍ദിശയില്‍ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.