Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsറോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച്‌ തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച്‌ തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു

പാലക്കാട്: കൂറ്റനാട് – ചാലിശ്ശേരി റോഡില്‍ കാറിടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു. കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയ ആണ് (19) മരിച്ചത്.accident in palakkad

ന്യൂബസാർ സ്റ്റോപ്പില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.

സ്റ്റോപ്പില്‍ ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച്‌ കടന്ന ശ്രീ പ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ അമ്മ എതിർ വശത്ത് ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീപ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments