മുംബൈ: കാല്‍നട യാത്രക്കാരി ബസിടിച്ച് മരിച്ചു. നൂപുർ മണിയാർ (27) ആണ് മരിച്ചത്. അപകടത്തില്‍ 9 പേർക്ക് പരിക്കുപറ്റി.ഞായറാഴ്ച രാത്രി ലാല്‍ബാഗ് മേഖലയിലാണ് അപകടമുണ്ടായത്.
ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രക്കാരൻ മദ്യലഹരിയില്‍ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് ബസ് കാല്‍നട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങില്‍ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാ
ല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.
സംഭവത്തില്‍ പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.