Home News Kerala News സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം

സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം

0
സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടർ അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു.

മമ്പാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ ധ്യാൻ ദേവ് (3) എന്നിവരാണ് മരിച്ചത്. ഷിനോജ് (40), മകൻ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകള്‍ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മലയില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്ബോള്‍ മമ്ബാട് ഓടായിക്കല്‍നിന്ന് എട്ടു കിലോമീറ്റർ അകലെ തണ്ണിക്കുഴി ഇറക്കത്തില്‍ തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടം. എല്ലാവരെയും നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാൻ ദേവിന്റെയും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here