Saturday, April 20, 2024
spot_imgspot_img
HomeNewsലണ്ടനിൽ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ലണ്ടനിൽ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ ബിഹേവിര്‍ മാനേജ്‌മെന്റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്.accident in london news

ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ബിഹേവിയര്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യാനാണ് ചെയിസ്ത ലണ്ടനിലേക്ക് പോയത്.

ചെയിസ്ത കൊച്ചാറിനെ മാര്‍ച്ച് 19നാണ് മാലിന്യ ട്രക്ക് ഇടിച്ചത്. അപകടം നടന്ന സമയത്ത് ഭര്‍ത്താവ് പ്രശാന്ത് മുന്നിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയെങ്കിലും രക്ഷിക്കാൻ ആയില്ല.

നേരത്തെ നീതി ആയോഗില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്റെ മുന്‍ സിഇഒ അമിതാഭ് കാന്താണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.

നീതി ആയോഗിലെ ലൈഫ് പ്രോഗ്രാമില്‍ ചെയിസ്ത കൊച്ചാര്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ബിഹേവിയര്‍ സയന്‍സില്‍ പിഎച്ച്ഡി ചെയ്യാനാണ് ചെയിസ്ത ലണ്ടനിലേക്ക് പോയത്.

ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെ ഉണ്ടായ വാഹനാപകടത്തില്‍ ചെയിസ്ത വിടവാങ്ങി. മിടുക്കിയും ധീരയുമായ ചെയിസ്തയുടെ വിയോഗം വളരെ നേരത്തെ ആയി പോയി, അമിതാഭ് കാന്ത് എക്‌സില്‍ എഴുതി.

നേരത്തെ ഡല്‍ഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെന്‍സില്‍വേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു. 2021-22 കാലയളവില്‍ നീതി ആയോഗിലെ നാഷണല്‍ ബിഹേവിയര്‍ ഇന്‍സെറ്റ്‌സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയര്‍ അഡൈ്വസറായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments