Thursday, April 25, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് കളത്തിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയത്ത് കളത്തിപ്പടിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയം : കെ.കെ റോഡിൽ കളത്തിൽപ്പടിയിൽ വാഹനാപകടം. കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര സ്വദേശി വിഷ്ണുവാണ് മരിച്ചത്.accident in kottayam

കളത്തിപ്പടി കലുങ്കിന് സമീപത്താണ് അപകടം ഉണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഇളയ സഹോദരനെ കാണാൻ കൈനകരിയിൽ എത്തിയ ശേഷം കോട്ടയത്ത് വന്ന് മടങ്ങുമ്പോഴാണ് അപകടം.

മധുര – തിരുവല്ല കെ എസ് ആർ ടി സി ബസ് ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

കോട്ടയത്തെ നിരവധി പ്രമുഖ സലൂണുകളിൽ വർഷങ്ങളോളം മുമ്പ് ജീവനക്കാരനായിരുന്ന വിഷ്ണു, നിലവിൽ ചാലക്കുടിയിലെ ഡിക്യൂ സലൂണിലാണ് പ്രവർത്തിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments