Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsസ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ദേശീയപാതയില്‍ പെരിയ ചാലിങ്കാലില്‍ സ്വകാര്യബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. accident in kasargode

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്ന് മാറ്റിയ ശേഷം ഫയര്‍ഫോഴ്‌സ് എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു. മരിച്ച ചേതൻ കുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments