Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsപൊലീസുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ അപകടം : വഴിയാത്രക്കാരി മരിച്ചു, അപകടം വാഹനത്തിന്റെ നിയന്ത്രണം...

പൊലീസുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ അപകടം : വഴിയാത്രക്കാരി മരിച്ചു, അപകടം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ – മട്ടന്നൂര്‍ റോഡില്‍ പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച്‌ വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി ബീന ആണ് മരിച്ചത്.accident in kannur news

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ഇടിച്ചാണ് അപകടം.

ഏച്ചൂര്‍ കമാല്‍ പീടികയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അമിത വേഗത്തില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുന്‍പോട്ടു പോയാണ് നിന്നത്. ഇവരെ നാട്ടുകാര്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments