Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsകെ എസ് ആര്‍ ടി സി ബസും പിക് അപ്പ്‌ വാനും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു,...

കെ എസ് ആര്‍ ടി സി ബസും പിക് അപ്പ്‌ വാനും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, പത്ത് പേര്‍ക്ക് പരിക്ക്

എടപ്പാള്‍:കെഎസ്‌ആർടിസി ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.accident in edapal

പിക്കപ്പ് ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ മലപ്പുറം എടപ്പാള്‍ മേല്‍പ്പാലത്തില്‍വച്ചാണ് അപകടമുണ്ടായത്.

ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനു മാണ് കൂട്ടി ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ തകർന്ന പിക്കപ്പ് വാനിനുള്ളില്‍ രാജേന്ദ്രൻ കുടങ്ങിപ്പോകുകയായിരുന്നു. രണ്ട് മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവില്‍ ക്രെയിൻ ഉപയോഗിച്ച്‌ പിക്കപ്പ് വാൻ പിറകോട്ട് എടുത്തതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

അതേസമയം കെഎസ്‌ആർടിസി ബസ് അമിത വേഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എടപ്പാള്‍ മേല്‍പാലത്തിന് മുകളില്‍ അടുത്തിടെയായി അപകടങ്ങള്‍ വർദ്ധിച്ചുവരുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments