ഡാളസ്: സ്പ്രിങ് ക്രീക്ക് – പാർക്കർ റോഡിൽ വാഹനാപകടത്തെ തുടർന്ന് ചികില്‍സയിലായിരുന്ന മലയാളി ദമ്ബതികള്‍ മരിച്ചു.accident in america malayalees died
വിക്ടർ വർഗീസ് എന്ന സുനില്‍ (45 ), ഭാര്യ ഖുശ്ബു വർഗീസ് എന്നിവരാണ് മരണപ്പെട്ടത്.
സപ്തംബർ ഏഴിന് ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗീസിൻ്റെയും അമ്മിണി വർഗീസിൻ്റേയും മകനാണ് വിക്ടർ വർഗീസ്.
മരണപ്പെട്ട ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. ടെക്സാസിലെ സെഹിയോണ്‍ മർത്തോമാ ആരാധനാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ 21നു രാവിലെ 10 ന് നടക്കും. തുടർന്ന് സംസ്കാരം.